കൊച്ചി: പച്ചാളത്ത് ഗ്യാസ് സിലിണ്ടറില്‍ നിന്ന് തീ പടര്‍ന്ന് വീടും ഉപകരണങ്ങളും കത്തിനശിച്ചു. പുലര്‍ച്ചെ 3 മണിയോടെയാണ് ഉറങ്ങിക്കിടന്നവര്‍ അടുക്കളയില്‍ തീ പടരുന്നത് കണ്ടത്. കല്ലുവീട്ടില്‍ കെ.വി സാബുവിന്റെ ഉടമസ്ഥതയിലുള്ള വീട്ടില്‍ എഡ്വിന്‍ ഡിക്കോത്തയും മൂന്നംഗ കുടുംബവുമാണ് വാടകയ്ക്ക് താമസിച്ചിരുന്നത്.
96 വയസുള്ള സ്ത്രീ ഉള്‍പ്പെടെ അത്ഭുതകരമായി രക്ഷപ്പെട്ടു. ഗാന്ധിനഗര്‍ ഫയര്‍ഫോഴ്‌സ് എത്തി തീ അണച്ചു. ഗ്യാസ് സിലണ്ടറില്‍ നിന്ന് തീപടര്‍ന്നുവെന്നാണ് പ്രാഥമിക നിഗമനം. ഷോര്‍ട്ട് സര്‍ക്യൂട്ട് സാധ്യതയും പരിശോധിക്കുന്നുണ്ട്. തീ പാചക വാതക സിലിണ്ടറിലേക്ക് പടര്‍ന്നതോടെയാണ് വീട് പൂര്‍ണമായും അഗ്നിക്കിരയായത്. വെള്ളം കുടിക്കാനായി എഴുന്നേറ്റ അമ്മയാണ് തീകത്തുന്നത് കണ്ടത്. ഉടന്‍ എല്ലാവരെയും വിളിച്ചുണര്‍ത്തി പുറത്തേക്കിറങ്ങി രക്ഷപ്പെടുകയായിരുന്നു. ഫയര്‍ ഫോഴ്സ് എത്തി തീയണച്ചു.