സി.പി.ഐ.(എം) പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച്‌ ഇന്ന് ഹര്‍ത്താല്‍

For full experience, Download our mobile application:
Get it on Google Play

കൊല്ലം: മണ്‍റോതുരുത്തിലെ മധ്യവയസ്കന്റെ  കൊലപാതകത്തില്‍ പ്രതിഷേധിച്ച്‌ ഇന്ന് അഞ്ച് പഞ്ചായത്തുകളില്‍ ഹര്‍ത്താല്‍. കുണ്ടറ മണ്ഡലത്തിലെ അഞ്ചു പഞ്ചായത്തുകളിലാണ് സിപിഎം ഇന്ന് ഹര്‍ത്താല്‍ ആചരിക്കുക. മണ്‍ട്രോത്തുരുത്ത്, കിഴക്കേകല്ലട, പേരയം, കുണ്ടറ, പെരിനാട് എന്നീ പഞ്ചായത്തുകളില്‍ പകല്‍ ഒന്നു മുതല്‍ വൈകിട്ട് 4 വരെയാണ് ഹര്‍ത്താല്‍.

മണ്‍ട്രോത്തുരുത്ത് സ്വദേശി മണിലാല്‍ ആണ് കുത്തേറ്റ് മരിച്ചത്. പട്ടം തുരുത്ത് സ്വദേശി അശോകനാണ് കൊല നടത്തിയത്. ഇയാള്‍ പോലീസ് പിടിയിലായി. കഴിഞ്ഞ ദിവസം രാത്രി  മണ്‍റോത്തുരുത്ത് കാനറ ബാങ്കിന് സമീപം വെച്ചായിരുന്നു സംഭവം. എന്തോ വാക്കുതര്‍ക്കത്തിനൊടുവില്‍ അശോകന്‍ മണിലാലിനെ കുത്തുകയായിരുന്നു. രക്തത്തില്‍ കുളിച്ച്‌ ചലനമറ്റുകിടന്ന മണിലാലിനെ  കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മണി മ്യൂൾ അക്കൗണ്ടുകൾക്കെതിരെ ഹൈക്കോടതിയുടെ കടുത്ത നിലപാട്; ഹർജിക്കാരിക്കെതിരെ എഫ്‌ഐആർ

0
കൊച്ചി: മണി മ്യൂള്‍ അക്കൗണ്ടുകള്‍ക്ക് എതിരെ കര്‍ശനമായ നടപടി നിര്‍ദേശിച്ച് കേരള...

ഹോർമൂസ് വിവാദത്തിൽ ട്രംപിന്റെ പുതിയ നീക്കം; പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി

0
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം 'റീഇംബഴ്‌സ്‌മെന്റ് ഫീസ്'...

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...