പത്തനംതിട്ട : കച്ചവടത്തിനായി മിഠായി ഉണ്ടാക്കുന്നതിനിടയില്‍ തീ പടര്‍ന്ന് എട്ട് വയസ്സുകാരനുള്‍പ്പടെ 8പേര്‍ക്ക് പൊള്ളലേറ്റു രണ്ടു പേരുടെ നില ഗുരുതരം. ഇതരസംസ്ഥാനക്കാരായ 8 പേര്‍ക്ക് പൊള്ളലേറ്റത്. ആഗ്ര സ്വദേശികളായ സമീര്‍ (18), മുന്ന (46), ബെന്നി (25), പ്രമോദ് (52), ജാഹിര്‍ (23), ആസാദ് (8), ഇക്ബാല്‍ (55), ആദില്‍ (19) എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. ബെന്നി, പ്രമോദ് എന്നിവര്‍ക്കാണ് കാര്യമായി പൊള്ളലേറ്റത്. എല്ലാവരെയും പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണ്ണങ്കരയിലെ വാടക വീട്ടിലായിരുന്നു അപകടം. ഗ്യാസ് അടുപ്പില്‍ മിഠായി പാകമാക്കുന്നതിനിടെ സിലിണ്ടറിലെ പൈപ്പിലേക്ക് തീ പടരുകയായിരുന്നു. അടുപ്പില്‍ ഇരുന്ന മിഠായിയിലേക്കും തീ പടര്‍ന്നു. ബഹളം കേട്ട് അടുത്ത മുറികളിലുണ്ടായിരുന്നവരും പാഞ്ഞെത്തി. പൈപ്പില്‍ നിന്ന് സിലിണ്ടര്‍ വേര്‍പെടുത്താന്‍ ശ്രമിച്ചതോടെ തീ ആളിക്കത്തി. ഇതോടെ എല്ലാവര്‍ക്കും പൊള്ളലേറ്റു. സിലിണ്ടര്‍ പൊട്ടിത്തെറിക്കാതിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി. അഗ്‌നിരക്ഷാസേനയെത്തിയാണ് തീ അണച്ചത്.
മിഠായി ഉണ്ടാക്കുന്നതിനിടയില്‍ തീ പടര്‍ന്ന് എട്ട് വയസ്സുകാരനുള്‍പ്പടെ എട്ട് പേര്‍ക്ക് പൊള്ളലേറ്റു : രണ്ടു പേരുടെ നില ഗുരുതരം
RECENT NEWS
Advertisment