ആഗ്ര : അനധികൃതമായി പടക്കങ്ങള്‍ സൂക്ഷിച്ചിരുന്ന ഗോഡൗണില്‍ സ്ഫോടനം. അപകടത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. എട്ട് പേര്‍ക്ക് പരിക്കേറ്റു. ആഗ്രയിലെ അസംപാരയിലാണ് സംഭവം ഉണ്ടായത്.
ദീപാവലി പ്രമാണിച്ചാണ് ഇവിടെ പടക്കങ്ങള്‍ സൂക്ഷിച്ചിരുന്നത്. സംഭവത്തില്‍ ഇയാളുടെ മക്കളായ അസ്മ, അര്‍ഷാദ് എന്നിവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. പ്രദേശവാസികളായ ഫര്‍മാന്‍, ഷേരു, ഷക്കീല്‍ എന്നിവരാണ് മരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു.
പൊട്ടിത്തെറിയില്‍ നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഗോഡൗണിന്റെ തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.