Friday, July 4, 2025 8:35 am

കോന്നിയില്‍ പെയിന്റ് ഗോഡൗണിന് തീപിടിച്ചു – വന്‍ നാശനഷ്ടം ; സംഭവത്തില്‍ ദുരൂഹതയെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നിയില്‍ പെയിന്റ് ഗോഡൗണിന് തീ പടര്‍ന്നുപിടിച്ച് വന്‍ നാശനഷ്ടം. വൈകിട്ട് 4.15 ഓടെ ആയിരുന്നു സംഭവം. ശ്രീലക്ഷ്മി പെയിന്റ്സിന്റെ ഉടമസ്ഥതയിലുള്ള ഗോഡൗണിലാണ് തീപിടുത്തം ഉണ്ടായത്. കോന്നി മാങ്കുളം ഷിയാസ് മന്‍സിലില്‍ ഇസ്മയിലിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് ഗോഡൗണ്‍ പ്രവര്‍ത്തിച്ചിരുന്നത്. ആറോളം അഗ്നിശമനസേനാ  യൂണിറ്റുകളുടെ ഏറെ നേരത്തെ പരിശ്രമത്തിനു ശേഷമാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

ഗോഡൗണിന്റെ രണ്ട് മുറികളിലായി സൂക്ഷിച്ചിരുന്ന മുപ്പത്തിയഞ്ച് ലക്ഷം രൂപയോളം വിലവരുന്ന പെയിന്റ് , തിന്നര്‍ തുടങ്ങിയവയാണ് കത്തി നശിച്ചത്. സംഭവം നടന്നയുടന്‍ കോന്നിയില്‍ നിന്ന് ഒരു യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തി തീ നിയന്ത്രണവിധേയമാക്കുവാന്‍ ശ്രമം നടത്തിയെങ്കിലും കഴിയാത്തതിനെ തുടര്‍ന്ന് പത്തനംതിട്ടയില്‍ നിന്ന് രണ്ടും അടൂരില്‍ നിന്നും രണ്ടും സീതത്തോട് നിന്ന് ഒന്നും ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ സ്ഥലത്തെത്തിയാണ് തീ അണച്ചത്. ഒരു യൂണിറ്റ് ഫയര്‍ഫോഴ്‌സ് തീ അണക്കാന്‍ കഴിയാതെ വന്നതോടെ ഗോഡൗണിന് പുറത്തേക്ക് തീ പടര്‍ന്ന് ഇതിന് സമീപമുണ്ടായിരുന്ന തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള ഡിയോ സ്‌കൂട്ടര്‍, എം 80 എന്നിവയും പൂര്‍ണ്ണമായി കത്തി നശിച്ചു.

കെട്ടിടത്തില്‍ വൈദ്യുതി ഇല്ലാത്തതിനാല്‍ ഷോര്‍ട്ട് സര്‍ക്യൂട്ടിനുള്ള സാധ്യതയുമില്ല. ഇതിനാല്‍ സംഭവത്തില്‍ ദുരൂഹതയുള്ളതായി വ്യാപാരി വ്യവസായി ഏകോപന സമിതി ആരോപിച്ചു. സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് കെവിവിഇഎസ് ആവശ്യപ്പെട്ടു. തീപിടുത്തം നടന്ന കെട്ടിടത്തോട് ചേര്‍ന്ന് ബോംബെ സ്വദേശിയുടെ സ്വര്‍ണ്ണ ശുദ്ധീകരണ യൂണിറ്റും പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ നിന്നും തീ പടര്‍ന്നതാകാമെന്നും സംശയമുണ്ട്. തീപിടുത്തം നടന്ന സമയം കെട്ടിടത്തിന് മുകളിലുണ്ടായിരുന്ന ഇതര സംസ്ഥാനക്കാരായ തൊഴിലാളികള്‍ അടുത്ത കെട്ടിടത്തിലേക്ക് ചാടി രക്ഷപെടുകയായിരുന്നു.

സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് ജില്ലാ ഫയര്‍ ഓഫീസര്‍ ഹരികുമാര്‍ പറഞ്ഞു. കോന്നി ഡി വൈ എസ് പി ഷൈജു കുമാര്‍, കോന്നി സി ഐ അരുണ്‍, എസ് ഐ കിരണ്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും സ്ഥലത്തെത്തി. കോന്നി എം എല്‍ എ അഡ്വ കെ യു ജനീഷ്‌ കുമാര്‍, , ദുരന്തനിവാരണ ഡെപ്യൂട്ടി കളക്ടര്‍ ഹനീഷ് ജേക്കബ്, കോന്നി തഹസീല്‍ദാര്‍ ശ്രീകുമാര്‍ , ഗ്രാമപഞ്ചായത്തംഗങ്ങള്‍ തുടങ്ങിയവരും തീപിടുത്തം നടന്ന സ്ഥലത്തെത്തി വേണ്ട നടപടികള്‍ എടുത്തു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോഴിക്കോട് സ്വകാര്യ ബസ് കണ്ടക്ടറുടെ മോശം പെരുമാറ്റത്തിനെതിരെ പരാതിയുമായി വിദ്യാര്‍ത്ഥികള്‍

0
കോഴിക്കോട്: സ്വകാര്യ ബസ് കണ്ടക്ടറുടെ മോശം പെരുമാറ്റത്തിനെതിരെ പരാതിയുമായി വിദ്യാര്‍ത്ഥികള്‍. കോഴിക്കോട്...

കോട്ടയം മെഡിക്കല്‍ കോളജില്‍ കയറുന്നതിന് മാധ്യമങ്ങള്‍ക്ക് വിലക്ക്

0
കോട്ടയം : കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിടഭാഗം തകര്‍ന്നുവീണ് സ്ത്രീ മരിച്ച...

കുന്ദമംഗലം ആരാമ്പ്രം അങ്ങാടിയില്‍ രണ്ട് കടകളില്‍ മോഷണം

0
കോഴിക്കോട് : കുന്ദമംഗലം ആരാമ്പ്രം അങ്ങാടിയില്‍ രണ്ട് കടകളില്‍ മോഷണം. ഓമശ്ശേരി...

വെടിനിർത്തൽ ചർച്ചയ്ക്കിടെ ഗാസ്സയിൽ വ്യാപക ആക്രമണം അഴിച്ചുവിട്ട്​ ഇസ്രായേൽ

0
ഗാസ്സസിറ്റി: വെടിനിർത്തൽ ചർച്ച തുടരുന്നതിനിടെ ഗാസ്സയിൽ വ്യാപക ആക്രമണം അഴിച്ചുവിട്ട്​ ഇസ്രായേൽ...