തമിഴ്നാട്ടിലെ പടക്ക നിർമാണശാലയിൽ പൊട്ടിത്തെറി ; 10 മരണം

For full experience, Download our mobile application:
Get it on Google Play

തമിഴ്നാട് : പടക്ക നിർമാണശാലയിലുണ്ടായ പൊട്ടിത്തെറിയിൽ പത്ത് പേർ മരിച്ചു. അരിയല്ലൂരിലെ തിരുമാനൂരിനടുത്ത് വെട്രിയൂർ വില്ലേജിലാണ് അപകടം. ആറ് പേർക്ക് ഗുരുതരമായി പരിക്കേറ്റു. സ്‌ഫോടനത്തിൽ പടക്ക നിർമാണശാലയും ഗോഡൗണും പൂർണമായും കത്തിനശിച്ചു. രാജേന്ദ്രൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള ‘യാജ് ഫയർ വർക്ക്’ എന്ന പടക്ക നിർമാണശാലയിലാണ് അപകടമുണ്ടായത്. രാവിലെ 10 മണിയോടെയാണ് സംഭവം. തൊഴിലാളികൾ ജോലി ആരംഭിക്കുന്നതിന് മുമ്പ് പ്രഭാതഭക്ഷണം കഴിക്കുകയായിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിത പൊട്ടിത്തെറി ഉണ്ടായത്.

പൊട്ടിത്തെറിയെ തുടർന്ന് തീ അതിവേഗം പടരാൻ തുടങ്ങി. ഇതോടെ ഫാക്ടറിക്കുള്ളിൽ കുടുങ്ങിയ തൊഴിലാളികൾക്ക് രക്ഷപ്പെടാനായില്ല. വിവരമറിഞ്ഞ് അരിയല്ലൂർ, ശെന്തുരൈ, തിരുവയ്യാറ്, ജയങ്കണ്ടം എന്നിവിടങ്ങളിൽ നിന്നുള്ള ഫയർ ആൻഡ് റെസ്ക്യൂ സർവീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. അയൽ ഗ്രാമങ്ങളിൽ നിന്നുള്ളവരുടെ സഹായത്തോടെയായിരുന്നു രക്ഷാപ്രവർത്തനം. മരിച്ചവരുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അരിയല്ലൂർ ഗവൺമെന്റ് കോളജ് ആശുപത്രിയിലേക്കും ഗുരുതരമായി പരിക്കേറ്റ തൊഴിലാളികളെ ചികിത്സയ്ക്കായി തഞ്ചാവൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും അയച്ചു. എന്താണ് അപകടത്തിന് കാരണമായതെന്നും ഷിഫ്റ്റിൽ എത്രപേർ ഉണ്ടായിരുന്നുവെന്നും ഇതുവരെ അറിവായിട്ടില്ല.

അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ മൂന്ന് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ഗുരുതരമായി പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപയും പരിക്കേറ്റ മറ്റുള്ളവർക്ക് 50,000 രൂപയും നൽകും. ഒരാഴ്‌ചയ്‌ക്കിടെ ഇത്തരത്തിൽ രണ്ടാമത്തെ അപകടമാണ് പടക്ക യൂണിറ്റിൽ ഉണ്ടാകുന്നത്‌. നേരത്തെ ഒക്‌ടോബർ ഏഴിന് കർണാടക-തമിഴ്‌നാട് അതിർത്തിയിലെ അത്തിബെലെയിൽ ഗോഡൗണിലുണ്ടായ അപകടത്തിൽ 14 തൊഴിലാളികൾ മരിച്ചിരുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...