‘റസൂൽ പൂക്കുട്ടിയുമായി ബന്ധമുണ്ടായിരുന്നു’ ; സജ്ന നൂറിനെതിരെ ഗുരുതര ആരോപണവുമായി ഫിറോസ് ഖാൻ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയായി സജ്ന നൂറും ഫിറോസ് ഖാനും തമ്മിലുള്ള വിവാദം. സജ്ന നൂറും റസൂൽ പൂക്കുട്ടിയും തമ്മിൽ വ്യക്തിപരമായ ബന്ധമുണ്ടായിരുന്നുവെന്ന ഗുരുതര ആരോപണവുമായി അകന്ന് കഴിയുന്ന ഭർത്താവ് ഫിറോസ് ഖാൻ രംഗത്തെത്തി. ഇതുമായി ബന്ധപ്പെട്ടതായി അവകാശപ്പെടുന്ന ശബ്ദരേഖയും ഫിറോസ് ഖാൻ പുറത്തുവിട്ടിട്ടുണ്ട്. പുറത്തുവന്ന ശബ്ദരേഖയിലുള്ളത് സജ്ന നൂറും റസൂൽ പൂക്കുട്ടിയും തമ്മിലുള്ള സംഭാഷണമാണെന്ന് ഫിറോസ് ഖാൻ അവകാശപ്പെടുന്നു. ‘എത്രയും പെട്ടെന്ന് ഇവനെതിരെ കേസ് ഫയൽ ചെയ്യുക. തൽക്കാലം വിഷയം ശാന്തമാക്കാൻ ഞാൻ ചെറിയൊരു കാര്യം പറഞ്ഞെന്നേയുള്ളൂ. അതങ്ങനെ മാത്രം എടുത്താൽ മതി. ഡിവോഴ്സ് തരുന്നില്ല എന്ന് പറഞ്ഞ് കേസ് കൊടുക്ക്. ഞാൻ കൂടെ നിൽക്കാം. ഇതെല്ലാം വലിയ പെെസ ചെലവുള്ള കാര്യങ്ങളാണ്. ഫിറോസിന്റെ കയ്യിലെ ഏറ്റവും വലിയ ആയുധമാണ് നീ ​ഗർഭിണിയാണെന്നത്’ എന്ന് റസൂൽ പൂക്കുട്ടി ശബ്ദരേഖയിൽ പറയുന്നുണ്ട്.

ഇതിനു മറുപടിയായി ‘ആ കുഞ്ഞിനെ വേണം എന്നത് നമ്മൾ മ്യൂചലായി എടുത്ത തീരുമാനമാണ്. എനിക്കും നിങ്ങളിൽ കുഞ്ഞിനെ ആവശ്യമാണ്. ഒരു പ്രാവശ്യമേ ഇക്കയെ വേണമെന്ന് ഞാൻ ബലമായി പറഞ്ഞത്. ഇതിന് രണ്ട് മാസം മുന്നേ ആണത്. ഈ പ്രശ്നങ്ങളൊക്കെ നടക്കുമ്പോൾ നമ്മൾ സന്തോഷത്തോടെ ഫിസിക്കൽ അറ്റാച്ച്മെന്റ് ആയപ്പോഴുള്ള കുഞ്ഞാണിത്. നിങ്ങളുടെ ഓവർ കുബുദ്ധി കാരണമാണ് ബന്ധം പുറത്തറിഞ്ഞതെന്ന്’ സജ്ന നൂർ റസൂൽ പൂക്കുട്ടിയോ‌ട് പറയുന്നുണ്ട്. ‘റസൂലിക്ക, നിങ്ങളുടെ ഭാര്യയോട് ഞാൻ ​ഗർഭിണിയാണെന്ന് പറഞ്ഞേ പറ്റൂ. ചതിച്ചുണ്ടാക്കിയെന്ന് നിങ്ങൾ നേരത്തെ പറഞ്ഞു. യുഎഇയിൽ നിന്ന് എനിക്ക് മെഡിസിൻ കൊണ്ട് വരുന്നു. അത്രയും കെയറിം​ഗ് ആയി നിന്ന ആൾ എന്റെ വീട്ടുകാരോട് പറയുന്നത് എങ്ങനെയെങ്കിലും ആ കുഞ്ഞിനെ കൊല്ലാൻ നോക്ക് എന്നാണ്.

നേരത്തെ ഒരു കുഞ്ഞിനെ കളഞ്ഞതല്ലേ എന്നെല്ലാം സജ്ന നൂർ ശബ്ദരേഖയിൽ പറയുന്നുണ്ട്. ഇനിയൊരു കുഞ്ഞുണ്ടായാൽ ഞാൻ കളയില്ല ഇക്ക എന്ന് ഞാൻ പറഞ്ഞതാണ്. കാരണം അന്ന് പോലും ഞാൻ ട്രോമയിലൂടെ പോയതാണ്. ഈ കുഞ്ഞ് പോയപ്പോൾ പോലും ഞാൻ മാനസികമായി വിഷമിച്ചു. വീണ്ടും ഒരു കുഞ്ഞിനെ അള്ളാഹുവായി തന്നതാണ്. ഭാര്യയും ഭർത്താവുമായി ഹാപ്പിയായി ചെയ്യുന്നത് പോലെ ചെയ്തിട്ട് വന്നതാണല്ലോ’ ഇതെന്നും സജ്ന നൂർ ദേഷ്യപ്പെട്ട് പറയുന്നുണ്ട്. അതേസമയം ശബ്ദരേഖയുടെ ആധികാരികതയെക്കുറിച്ചോ ആരോപണങ്ങളെക്കുറിച്ചോ സജ്നയോ റസൂൽ പൂക്കുട്ടിയോ പ്രതികരിച്ചിട്ടില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...