തിരുവനന്തപുരം : സംസ്ഥാനത്ത് ആദ്യം നാലുവരി പാത നിര്‍മ്മിക്കണം , അതിന് ശേഷം റോഡുകളില്‍ മാന്യമായ പെരുമാറ്റം പാലിക്കാമെന്ന് കമന്റ് ചെയ്ത യുവാവിന് മറുപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. ലേണേഴ്‌സ് ചിഹ്നമായ എല്‍ സ്റ്റിക്കറുള്ള വാഹനം റോഡില്‍ കാണുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ വിവരിച്ചുള്ള എംവിഡിയുടെ ഫേസ്ബുക്ക് പോസ്റ്റിന് കീഴിലാണ് ചോദ്യവും പിന്നാലെ മറുപടിയും പ്രത്യക്ഷപ്പെട്ടത്. ചോദ്യവും മറുപടിയും സോഷ്യൽമീഡിയയിൽ ഇപ്പോൾ വെെറലാണ്.
“ആദ്യം നാലുവരി പാത പണിയണം. അതിനുശേഷം മതി ഇജ്ജാതി ഡൈലോഗ്‌സ്. കേട്ടാ മ്യാമാ.” സുധീറിന്റെ ഈ കമന്റിന് ഒരു മണിക്കൂറിന് ശേഷം എംവിഡിയുടെ മറുപടിയും എത്തി. ”4 വരിയുടെ പണിയൊന്ന് കഴിയും വരെ ക്ഷമി.. മരുമോനേ…” യുവാവിന്റെ ചോദ്യത്തിനും എംവിഡിയുടെ മറുപടിക്കും നിരവധി പ്രതികരണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്. ഭൂരിഭാഗം പേരും എംവിഡിയെ പിന്തുണച്ചും യുവാവിനെ വിമര്‍ശിച്ചുമാണ് രംഗത്ത് വരുന്നത്. നാലുവരി പാത നിര്‍മാണം പുരോഗമിക്കുന്നത് ഒരു വിഭാഗം ചൂണ്ടിക്കാണിക്കുമ്പോള്‍, ഗതാഗത കുരുക്കിനെ കുറിച്ചാണ് മറുവിഭാഗം പ്രതികരിക്കുന്നത്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.