ഇന്ന് പാകിസ്ഥാന് അതിനിര്‍ണയാകം ; എതിരാളി ദക്ഷിണാഫ്രിക്ക

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : ലോകകപ്പില്‍ പാകിസ്ഥാന് ഇന്ന് നിര്‍ണായക മത്സരം. ദക്ഷിണാഫ്രിക്കയാണ് എതിരാളികള്‍. ഉച്ചയ്ക്ക് രണ്ടിന് ചെന്നൈയിലാണ് മത്സരം. ഇന്ത്യയോട് ഉള്‍പ്പടെ തുടര്‍ച്ചയായ മൂന്ന് തോല്‍വിയാണ് പാകിസ്ഥാന്‍ നേരിട്ടത്. ടീമിലെ പടലപ്പിണക്കങ്ങള്‍ വേറെ. വിമര്‍ശന ശരങ്ങളുമായി മുന്‍താരങ്ങള്‍. അന്ത്യശാസനവുമായി ക്രിക്കറ്റ് ബോര്‍ഡ്. പാകിസ്ഥാനും ക്യാപ്റ്റന്‍ ബാബര്‍ അസമിനും പോരാട്ടം ജീവന്മരണമാകുമെന്നതില്‍ സംശയമൊന്നുമില്ല. ലോകകപ്പിനെത്തുമ്പോള്‍ ഫേവറൈറ്റുകളിലൊന്നായിരുന്നു പാകിസ്ഥാന്‍. എന്നാല്‍ ലോകകപ്പില്‍ കാര്യങ്ങളൊന്നും പാകിസ്ഥാന്റെ വഴിക്കല്ല. ബാബര്‍ അസം ഉള്‍പ്പടെയുള്ള ബാറ്റര്‍മാരുടെ മോശം ഫോമും നനഞ്ഞ പടക്കമായ പേസര്‍മാരും ക്ലബ് ക്രിക്കറ്റിന്റെ പോലും നിലവാരമില്ലാത്ത സ്പിന്നര്‍മാരും അബദ്ധങ്ങളുടെ ഘോഷയാത്ര തീര്‍ത്ത ഫീല്‍ഡര്‍മാരും. കഴിഞ്ഞ മത്സരങ്ങളില്‍ പാകിസ്ഥാന്റെ വിധി നിര്‍ണയിച്ചത് ഈ ഘടകങ്ങളെല്ലാമാണ്. ബാബര്‍ അസം പറയുന്നത് പോലെ തോളോട് തോള്‍ ചേര്‍ന്ന് പൊരുതിയാല്‍ വിജയ വഴിയില്‍ തിരിച്ചെത്താമെന്നാണ് പാക് പ്രതീക്ഷ.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം

വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

യൂട്യൂബർ രാജൻ ജോസഫ് അറസ്റ്റിൽ

0
പത്തനംതിട്ട : സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചു എന്ന കേസിൽ യൂട്യൂബർ രാജൻ...

യു.എസിലെ അവസാന പോളിയോ അതിജീവിത മാർത്ത ലിലാർഡ് വിടവാങ്ങി

0
ഒക്‌ലഹോമ: പോളിയോ എന്ന മാരകരോഗം മനുഷ്യജീവിതങ്ങളെ എങ്ങനെ മാറ്റിമറിച്ചുവെന്നതിന്റെ ജീവനുള്ള ഓർമയായി...

പി.എഫ് സേവനങ്ങൾക്ക് ഡിജിറ്റൽ മുഖം ; ഇപിഎഫ്ഒ 2.01 പ്രവർത്തനം തുടങ്ങി

0
ന്യൂഡൽഹി : രാജ്യത്തെ 34 കോടിയിലധികം പ്രൊവിഡന്റ് ഫണ്ട് അംഗങ്ങൾക്ക് കൂടുതൽ...

കേരള പോലീസിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജിലിട്ട പോസ്റ്റ് വിവാദത്തിൽ

0
തിരുവനന്തപുരം : ലോകകപ്പ് ഫുട്ബോൾ ആവേശത്തിനിടെ അന്താരാഷ്ട്ര ഫുട്ബോൾ ഫെഡറേഷനെയും (ഫിഫ)...