പെരിയ സുബൈദ വധക്കേസിൽ ഒന്നാം പ്രതി അബ്ദുൽ ഖാദറിന് ജീവപര്യന്തം

For full experience, Download our mobile application:
Get it on Google Play

കാസർഗോഡ് : പെരിയ സുബൈദ വധക്കേസിൽ ഒന്നാം പ്രതി അബ്ദുൽ ഖാദറിന് ജീവപര്യന്തം ശിക്ഷ. ഒന്നാം പ്രതി കുറ്റക്കാരനെന്ന് ഇന്നലെ കോടതി കണ്ടെത്തിയിരുന്നു. പെരിയ ആയമ്പാറ ചെക്കിപ്പള്ളം സ്വദേശി സുബൈദ (60) യെ കൊലപ്പെടുത്തിയ ശേഷം സ്വർണാഭരണങ്ങൾ കവർന്ന കേസിലാണ് ഒന്നാം പ്രതിയായ മധുർ പട്ള കുഞ്ചാർ കോട്ടക്കണ്ണിയിലെ അബ്ദുൽ ഖാദർ (28) നെയാണ് കുറ്റക്കാരനെന്ന് കണ്ടെത്തിയത്. അതേസമയം, കേസിലെ മൂന്നാംപ്രതിയായ അർഷാദിനെ കോടതി വെറുതെവിട്ടു. കേസിലെ രണ്ടാംപ്രതിയായ കർണാടക അസീസ് ഇപ്പോഴും ഒളിവിലാണ്.

ചെക്കിപള്ളത്തെ വീട്ടിൽ തനിച്ച് താമസിക്കുന്ന സുബൈദയെ 2018 ജനുവരി 17 നാണ് വീടിനകത്ത് കൊല്ലപെട്ട നിലയിൽ കണ്ടെത്തിയത്. സ്ഥലം നോക്കാനെന്ന വ്യാജേന എത്തിയ പ്രതികൾ കുടിക്കാൻ വെള്ളം ആവശ്യപ്പെട്ട് വീട്ടിൽ കയറി ബോധം കെടുത്തി കൊലപ്പെടുത്തിയ ശേഷം ആഭരണങ്ങൾ മോഷ്ടിക്കുകയായിരുന്നു എന്നാണ് കേസ്. ഒന്നാം പ്രതി അബ്ദുൾ ഖാദർ സുബൈദയുടെ വീടിന് സമീപത്തുള്ള ഒരു വാടക മുറിയിൽ കുറച്ചു മാസം താമസിച്ചിരുന്നു. സുബൈദ സ്ഥിരമായി ആഭരണങ്ങൾ ധരിക്കുമായിരുന്നു. ഇവർ വീട്ടിൽ ഒറ്റക്കായിരുന്നു താമസം. ഇവരുടെ വീട്ടിൽ ധാരാളം സ്വർണവും പണവും ഉണ്ടാകുമെന്ന ധാരണയിലാണ് അബ്ദുൾ ഖാദർ കവർച്ചക്കെത്തിയത്.

കവർച്ചയ്ക്കായി സമയം നോക്കിയിരുന്ന സംഘം 2018 ജനുവരി 16ന് സ്ഥലത്തെത്തി വീടും പരിസരവും വീക്ഷിച്ചു. അടുത്ത ദിവസം രാവിലെ സംഘം കവർച്ചക്കായി സ്ഥലത്തെത്തുകയായിരുന്നു. 12 മണിയോടെ ബസ് ഇറങ്ങി വന്ന സുബൈദയെ വീടു വരെ പിന്തുടർന്നു. സുബൈദ വാതിൽ തുറന്ന് അകത്തു കടന്നപ്പോൾ സംഘം കുടിക്കാൻ വെള്ളം ആവശ്യപ്പെട്ടു. വെള്ളം എടുക്കാനായി അകത്തേക്ക് നടന്ന സുബൈദയെ പിറകിൽ പിന്തുടർന്ന സംഘം ക്ലോറോഫോം മണപ്പിച്ച് ബോധം കെടുത്തി കൊലപ്പെടുത്തിയ ശേഷം കവർച്ച നടത്തി സ്ഥലം വിടുകയായിരുന്നു. കൊലപാതകം നടന്ന് രണ്ടാഴ്ചക്കുള്ളിൽ തന്നെ മുഴുവൻ പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്തു.

MBA, BBA ഫ്രെഷേഴ്സിന് മാധ്യമ രംഗത്ത് അവസരം
Eastindia Broadcasting Pvt. Ltd. ന്റെ ഓണ്‍ ലൈന്‍ ചാനലുകളായ PATHANAMTHITTA MEDIA (www.pathanamthittamedia.com), NEWS KERALA 24 (www.newskerala24.com) എന്നിവയുടെ മാര്‍ക്കറ്റിംഗ് വിഭാഗത്തിലേക്ക് യുവതീയുവാക്കളെ ആവശ്യമുണ്ട്. MBA, BBA ഫ്രെഷേഴ്സിനും പത്ര ദൃശ്യ മാധ്യമങ്ങളുടെ പരസ്യ വിഭാഗത്തില്‍ പരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകള്‍ [email protected] ലേക്ക് അയക്കുക. പാസ്പോര്‍ട്ട്‌ സൈസ് ഫോട്ടോ ഉള്ളടക്കം ചെയ്തിരിക്കണം. പത്തനംതിട്ട ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. നിലവിലുള്ള ഒഴിവുകള്‍ – 06. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നെഹ്റു ട്രോഫി ജലമേള നാളെ : പുന്നമടയിൽ ആവേശപ്പോരിന് കളമൊരുങ്ങുന്നു ; മുഖ്യമന്ത്രി ഉദ്ഘാടനം...

0
ആലപ്പുഴ: ഓളപ്പരപ്പിലെ പോരിന് ഒരുങ്ങി പുന്നമട. 72-ാമത് നെഹ്റു ട്രോഫി ജലമേള നാളെ...

കേന്ദ്ര സർക്കാരിൽ പുനസംഘടന ഉടൻ ; നീറ്റ് സമരത്തിൽ രാജിവെച്ച ധർമേന്ദ്ര പ്രധാൻ സുപ്രധാന...

0
ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന് രാജ്യവ്യാപകമായി ഉയർന്ന വിദ്യാർത്ഥി പ്രക്ഷോഭങ്ങളെ തുടർന്ന്...

പോലീസുമായി നടുറോഡിൽ ഏറ്റുമുട്ടി ഓൺലൈൻ ഓട്ടോ-ടാക്‌സി ഡ്രൈവർമാർ ; 400 വാഹനങ്ങൾ കസ്റ്റഡിയിലെടുത്ത് ഭുവനേശ്വർ...

0
ഭുവനേശ്വർ: ഒഡീഷ തലസ്ഥാനമായ ഭുവനേശ്വറിൽ പോലീസും ഓൺലൈൻ ഓട്ടോ-ടാക്സി ഡ്രൈവർമാരും തമ്മിൽ...

ഓൺലൈനിൽ നിരോധിത വിഷവസ്തു വിറ്റു : 17-കാരന്റെ മരണത്തിൽ ഇ-കോമേഴ്‌സ് പ്ലാറ്റ്‌ഫോമിനെതിരെ കേസ്

0
ഗുരുഗ്രാം: ഗുരുഗ്രാമിലെ ടിക്‌ലി ഗ്രാമത്തിൽ നിരോധിത വിഷവസ്തു കഴിച്ചു 12-ാം ക്ലാസ്...