Saturday, May 18, 2024 4:11 pm

കൊവിഡ് 19 : ചണ്ഡിഗഢില്‍ ആദ്യ കേസ് റിപ്പോര്‍ട്ട്​ ചെയ്​തു

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : ചണ്ഡിഗഢില്‍ ആദ്യ കൊവിഡ്​ 19 റിപ്പോര്‍ട്ട്​ ചെയ്​തു. 23 വയസുള്ള യുവതിക്കാണ്​ കോവിഡ്​ 19 സ്ഥിരീകരിച്ചത്​. ഇവര്‍ അടുത്തിടെ ഇംഗ്ലണ്ടില്‍ നിന്ന് മടങ്ങിയെത്തിയതാണ്​. ചണ്ഡിഗഢ്​ സെക്ടര്‍ 21 ല്‍ താമസിക്കുന്ന യുവതിക്ക്​ മാര്‍ച്ച്‌ 15നാണ് രോഗലക്ഷണം അനുഭവപ്പെട്ടത്​. യുവതി സെക്ടര്‍ 32 ലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ്​ ആശുപത്രിയില്‍ ചികിത്സയിലാണ്​.

കശ്​മീരില്‍ ബുധനാഴ്​ച ആദ്യ കൊവിഡ്​ 19 സ്ഥിരീകരണം നടന്നിരുന്നു. ശ്രീനഗറിലായിരുന്നു രോഗം സ്ഥിരീകരിച്ചത്​. ശ്രീനഗര്‍ മുന്‍സിപ്പല്‍ കോര്‍പറേഷന്‍ മേയര്‍ ജുനൈദ്​ അസിം മട്ടുവാണ്​ ഇക്കാര്യം ട്വീറ്റ്​ ചെയ്​തത്​. ജമ്മുകശ്മീരില്‍ തീര്‍ഥാടകര്‍ക്കും ഭക്തര്‍ക്കും മതസ്ഥലങ്ങളില്‍ ഒത്തുചേരുന്നതിന് ദേശീയ ദുരന്ത നിവാരണ നിയമം 2005 പ്രകാരം സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്​.

ഇന്ത്യയില്‍ കൊവിഡ്​ ബാധിതരുടെ എണ്ണം 170 ആയി. കര്‍ണാടകയിലും ഡല്‍ഹിയിലും മഹാരാഷ്​ട്രയിലുമായി മൂന്ന്​ പേരാണ്​ രാജ്യത്ത്​ കൊവിഡ്​ 19 ബാധിച്ച്‌​ മരിച്ചത്​. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ഉത്തര്‍പ്രദേശ്​, രാജസ്ഥാന്‍ ഉള്‍പ്പെടെയുള്ള ചില സംസ്ഥാനങ്ങളില്‍ സെക്ഷന്‍ 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്​.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

തിരുവനന്തപുരം ജില്ലയിൽ ക്വാറിയിംഗ്, മൈനിംഗ്, വിനോദസഞ്ചാരം എന്നിവയ്ക്ക് നിരോധനം

0
തിരുവനന്തപുരം : തിരുവനന്തപുരം ജില്ലയിൽ മലയോര – കായലോര മേഖലകളിലേക്കുള്ള അവശ്യ...

ഊരാക്കുടുക്കിൽ അകപ്പെട്ട സിപിഎം അതിൽ നിന്ന് രക്ഷപ്പെടാൻ ശ്രമം നടത്തിയെങ്കിൽ അതിൽ തെറ്റില്ല :...

0
കോട്ടയം: സോളാർ സമരം അവസാനിപ്പിക്കാൻ ചർച്ച നടന്നെങ്കിൽ അതിൽ തെറ്റ് കാണുന്നില്ലെന്ന്...

പ്രമാടം ഗ്രാമപഞ്ചായത്തില്‍ മഴക്കാല പൂർവശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു

0
പ്രമാടം : പ്രമാടം ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡിൽ മഴക്കാല പൂർവശുചീകരണ പ്രവർത്തനങ്ങൾ...