വെൺമണി : കോവിഡ് 19 കൊറോണ വൈറസ്സിനെ പ്രതിരോധിയ്ക്കുന്നതിന്‍റെ ഭാഗമായിട്ടുള്ള വെൺമണി ഗ്രാമപഞ്ചായത്തിലെ 15 വാര്‍ഡിലേയും ഫസ്റ്റ് ഡോസ് സമ്പൂർണ്ണ വാക്സിനേഷൻ പ്രഖ്യാപനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സുനിമോൾ റ്റി.സി നിര്‍വ്വഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.ആര്‍ രമേഷ് കുമാര്‍ അദ്ധ്യക്ഷനായ യോഗത്തില്‍ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സന്‍ ഉമാദേവി സ്വാഗതം ആശംസി ച്ചു. ജനപ്രതിനിധികളായ സൗമ്യ റെനി (വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ), മെമ്പര്‍ മാരായ സുഷമ, ബി.ബാബു, സൂര്യ, മറിയാമ്മ ചെറിയാന്‍, സ്റ്റീഫന്‍, മനോഹരന്‍, രാധമ്മ റ്റീച്ചര്‍, ഡോ.അനു, എച്ച്.ഐ വിനോദ്, എ.എസ് ജ്യോതി, എച്ച്.സി വിനയന്‍ എന്നിവർ ആശംസകള്‍ അറിയിച്ചു. പഞ്ചായത്ത് സെക്രട്ടറി സ്നേഹജ ഗ്ലോറി നന്ദി അറിയിച്ചു.