ഹജ്ജ് കമ്മിറ്റി : മലയാളി തീർഥാടകരുടെ ആദ്യ സംഘം നാളെ ജിദ്ദയിൽ

For full experience, Download our mobile application:
Get it on Google Play

ജിദ്ദ : സംസ്ഥാന ഹജ് കമ്മിറ്റിക്കു കീഴിൽ മലയാളി തീർഥാടകരുടെ ആദ്യ സംഘം നാളെ പുലർച്ചെ 3.50ന് ജിദ്ദയിൽ എത്തും. എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ 166 തീർഥാടകരാണ് ആദ്യസംഘത്തിൽ ഉണ്ടാവുക. പുലർച്ചെ 12.05നാണ് സംഘം കരിപ്പൂരിൽ നിന്ന് പുറപ്പെടുക. രാവിലെ എട്ടിനും വൈകിട്ട് മൂന്നിനും മറ്റു രണ്ടു വിമാനങ്ങൾ കൂടി ജിദ്ദയിലേക്കു പുറപ്പെടും. 26ന് കൊച്ചിയിൽനിന്നും ജൂൺ ഒന്നിന് കണ്ണൂരിൽനിന്നും ഹജ് വിമാനങ്ങൾ സർവീസ് ആരംഭിക്കും. ഇതേസമയം കേരളത്തിൽനിന്നുള്ള സ്വകാര്യ ഹജ് സംഘങ്ങൾ കഴിഞ്ഞ ദിവസം മുതൽ സൗദിയിൽ എത്തി തുടങ്ങിയിരുന്നു. കേന്ദ്ര ഹജ് കമ്മിറ്റി വഴി ഇന്ത്യയിൽനിന്ന് ജിദ്ദയിൽ എത്തിയ ആദ്യ വിമാനത്തിലെ ഹജ് തീർഥാടകരെ ഇന്ത്യൻ കോൺസൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം, ഹജ് കോൺസൽ മുഹമ്മദ് അബ്ദുൽ ജലീൽ എന്നിവർ ചേർന്നു സ്വീകരിച്ചു. കേന്ദ്ര ഹജ് കമ്മിറ്റിക്കു കീഴിൽ ശ്രീനഗറിൽനിന്നുള്ള സംഘമാണ് ജിദ്ദയിൽ നേരിട്ടു വിമാനമിറങ്ങിയത്. ഇന്ത്യയിൽനിന്നുള്ള ആദ്യസംഘം ഹൈദരാബാദിൽനിന്ന് ഈ മാസം ആറിന് മദീനയിൽ എത്തിയിരുന്നു.

സംസ്ഥാന സർക്കാരിന്റെ ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓൺ ലൈൻ ചാനലുകളിൽ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉൾപ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓൺലൈൻ  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇൻഫർമേഷൻ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവർത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകൾ പോലെ സംസ്ഥാന വാർത്തകളോടൊപ്പം ദേശീയ, അന്തർദേശീയ വാർത്തകളും പ്രസിദ്ധീകരിക്കുന്ന ഓൺലൈൻ ന്യൂസ് പോർട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാർത്തകളോ കെട്ടിച്ചമച്ച വാർത്തകളോ പത്തനംതിട്ട മീഡിയയിൽ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങൾക്കും നിദ്ദേശങ്ങൾക്കും മുന്തിയ പരിഗണന നൽകിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറിൽ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌൺ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിരോധിത തീവ്രവാദ സംഘടനയായ അൽ ക്വയിദയുടെ ആശയങ്ങൾ പ്രചരിപ്പിച്ചു , 19കാരൻ അറസ്റ്റിൽ

0
ലക്‌നൗ: അൽ ക്വയിദയുടെ ആശയം പ്രചരിപ്പിച്ച 19-കാരനെ ഉത്തർപ്രദേശ് പോലീസിന്റെ...

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...