തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഓർമ്മ അനശ്വരമാക്കാൻ ഉമ്മൻചാണ്ടി ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പ്രഥമ ഉമ്മൻചാണ്ടി പൊതുപ്രവർത്തക പുരസ്കാരം ഭാരത് ജോഡോ യാത്ര നടത്തി ജനങ്ങളുടെ പ്രശ്നങ്ങൾ കേൾക്കുകയും അവയ്ക്ക് പരിഹാരം കണ്ടെത്തുകയും ചെയ്ത ദേശീയ നേതാവ് രാഹുൽഗാന്ധിക്ക് നൽകാൻ തീരുമാനിച്ചു. ഒരു ലക്ഷം രൂപയും നേമം പുഷ്പരാജ് രൂപകല്പന ചെയ്ത ശില്പവുമാണ് പുരസ്കാരം. ഡോ. ശശി തരൂർ എംപി ചെയർമാനും പെരുമ്പടവം ശ്രീധരൻ , ഡോ.എം.ആർ. തമ്പാൻ, ഡോ.അച്ചുത് ശങ്കർ,ജോൺ മുണ്ടക്കയം എന്നിവർ അംഗങ്ങളുമായുള്ള ജഡ്ജിങ് കമ്മിറ്റിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്. സീനിയര്‍ സിറ്റിസൺസ് ഫോറം കോട്ടയത്തിന്റെ നേതൃത്വത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമവാര്‍ഷികം ആചരിച്ചു. കോട്ടയം പ്രസ് ക്ലബ്ബിൽ നടന്ന ചടങ്ങ് മുൻ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. കേരള മുഖ്യമന്ത്രിമാരുടെ ചരിത്രമെടുത്താൽ ഉമ്മൻ ചാണ്ടി ഒരു അപൂര്‍വതയാണെന്നും അതിനാൽ അദ്ദേഹത്തെ പണ്ട് എതിര്‍ത്തിരുന്നവരുടെ എതിര്‍പ്പിന്റെ ശക്തി ഇന്ന് കുറഞ്ഞെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1