ന്യൂഡൽഹി : ഡൽഹിയിൽ നടന്ന ശ്രദ്ധവാക്കർ കൊലപാതകം ഏറെ ഞെട്ടലോടെയാണ് രാജ്യം ഏറ്റെടുത്തത്. തന്‍റെ ലിവിംഗ് പങ്കാളിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം കഷ്ണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കുകയും പിന്നീട് വലിച്ചെറിയുകയുമായിരുന്നു. ശ്രദ്ധയുടെ കൊലപാതകത്തിന്‍റെ ഞെട്ടൽ മാറും മുൻപ് സമാന രീതിയിലുള്ള മറ്റ് കൊലപാതകങ്ങളും പുറത്തുവന്നു. അഞ്ജാൻ ദാസ്, നിക്കി യാദവ്… ഈ രണ്ട് കൊലപാതങ്ങളിലും പ്രതികൾ മൃതദേഹം ഒളിപ്പിച്ചത് ഫ്രിഡ്ജിൽ തന്നെ.
ഫ്രിഡ്ജിൽ ഒളിപ്പിച്ച അരും കൊലകളിൽ പുറത്തുവന്ന അവസാനത്തെ ഇരയാണ് നിക്കി യാദവ്. ലിവിംഗ് പങ്കാളിയായ നിക്കിയെ കൊലപ്പെടുത്തി ഫ്രിഡ്ജിൽ ഉപേക്ഷിച്ച ശേഷം സാഹിൽ ഗെലോട്ട് മറ്റൊരു വിവാഹം കഴിച്ചു. സമാനമായ സംഭവം ഡൽഹിയിൽ നിന്ന് വേറെയും പുറത്തുവന്നിരുന്നു. അഞ്ജൻ ദാസ് വധക്കേസ്. പങ്കാളിയെ കൊന്ന് കഷ്ണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കുകയും പിന്നീട് വലിച്ചെറിയുകുമായിരുന്നു. കൊലപാതകം, മൃതദേഹം, ഫ്രിഡ്ജ് എന്നിവയുമായി ബന്ധപ്പെട്ട് ഡൽഹിയിൽ നടന്ന മൂന്ന് ഭയാനകമായ സംഭവങ്ങളാണിത്.
നിക്കി യാദവ് വധക്കേസ്
ലിവിംഗ് പങ്കാളിയായ നിക്കി യാദവിനെ ഹരിദാസ് നഗർ ഏരിയയിൽ വെച്ച് കൊലപ്പെടുത്തി മൃതദേഹം ഒരു ദാബയിലെ ഫ്രിഡ്ജിൽ സൂക്ഷിക്കുകയായിരുന്നു. മൊബൈൽ ചാർജിംഗ് കേബിൾ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷമാണ് ഫ്രിഡ്ജിൽ ഒളിപ്പിച്ചത്. പിന്നാലെ സാഹിൽ മറ്റൊരു പെൺകുട്ടിയെ വിവാഹം കഴിക്കുകയും ചെയ്തു. ഫെബ്രുവരി പത്തിനാണ് സാഹിൽ തന്‍റെ കാമുകിയെ കൊലപ്പെടുത്തുന്നത്.
മറ്റൊരു സ്ത്രീയുമായി വിവാഹം നിശ്ചയിച്ചിരുന്ന കാര്യം കാമുകി നിക്കി യാദവിൽ നിന്ന് പ്രതി മറച്ചുവെച്ചതായി പോലീസ് പറഞ്ഞു. വിവാഹത്തെക്കുറിച്ച് അറിഞ്ഞപ്പോൾ പ്രതിയുമായി കടുത്ത തർക്കമുണ്ടായി. അതിനെ തുടർന്നാണ് കൊലപാതകം നടന്നെതെന്ന് പോലീസ് അറിയിച്ചു. അടച്ചിട്ട ധാബയിൽ നിന്നാണ് നിക്കിയുടെ മൃതദേഹം പോലീസ് കണ്ടെടുത്തത്. സമീപവാസികൾ പോലീസ് എത്തിയപ്പോഴാണ് വിവരം അറിയുന്നത്. ചൊവ്വാഴ്ച രാവിലെയാണ് പെൺകുട്ടിയെ കൊലപ്പെടുത്തി മൃതദേഹം ധാബയിൽ ഒളിപ്പിച്ച വിവരം ലഭിച്ചതെന്ന് എഡിസിപി വിക്രം സിംഗ് പറഞ്ഞു. പോലീസ് സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു. അന്വേഷണത്തിന് ശേഷം പ്രതി സാഹിൽ ഗെലോട്ടിനെ അറസ്റ്റ് ചെയ്തു. തുടർ നിയമനടപടികളാണ് ഇപ്പോൾ നടക്കുന്നത്.
അഞ്ജൻ ദാസ് വധക്കേസ്
ശ്രദ്ധക്കേസിന് സമാനമായ സംഭവമായിരുന്നു ഇതും. പാണ്ഡവ് നഗരിലെ ഒരു മൈതാനത്ത് നിന്നും മനുഷ്യന്‍റെ ശരീര ഭാഗങ്ങളും പോലീസ് ജൂണിൽ കണ്ടെത്തിയിരുന്നു. എന്നാൽ ഇത് ആരുടേതാണെന്ന് ആ സമയത്ത് തിരിച്ചറിഞ്ഞില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊല്ലപ്പെട്ടത് അഞ്ജൻ ദാസ് ആണെന്ന് തിരിച്ചിറിഞ്ഞത്. സംഭവത്തിൽ ഭാര്യ പൂനത്തേയും ആദ്യബന്ധത്തിലുള്ള മകൻ ദീപക്കിനേയുമാണ് പോലീസ് അറസ്റ്റ് ചെയ്യുന്നത്. ശരീരഭാഗങ്ങൾ അടങ്ങിയ ബാഗുമായി ആളൊഴിഞ്ഞ മൈതാനത്തേയ്ക്ക് പ്രതികൾ നടക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. മെയ് 30ന് അമ്മയും മകനും ചേർന്ന് അഞ്ജൻ ദാസിനെ ഉറക്കഗുളിക കലർത്തിയ മദ്യം കുടിപ്പിച്ചു. തുടർന്ന് ഇരുവരും ചേർന്ന് കഴുത്ത് മുറിച്ച് കൊലപ്പെടുത്തി. രക്തം പൂർണ്ണമായി വാർന്ന് പോകുന്നതിനായി മൃതദേഹം ഒരു ദിവസം വീട്ടിൽ സൂക്ഷിച്ചു. അതിന് ശേഷം 10 കഷ്ണമാക്കി മുറിച്ച് ഫ്രിഡ്ജിൽ സൂക്ഷിക്കുകയും ഉപേക്ഷിക്കുകയുമായിരുന്നു. എല്ലാ രാത്രിയും ദീപക്കിന്‍റെ മൃതദേഹത്തിന്‍റെ കഷ്ണങ്ങൾ വലിച്ചെറിയാൻ പോകുമായിരുന്നു.
ശ്രദ്ധ വാക്കർ കൊലക്കേസ്
2018-19 വർഷത്തിലാണ് അഫ്താബ് ശ്രദ്ധയെ പരിചയപ്പെടുന്നത്. ക്രമേണ ഇരുവരും ആദ്യം സുഹൃത്തുക്കളാകുകയും പിന്നീട് പ്രണയത്തിലാവുകയും ചെയ്തു. കുടുംബാംഗങ്ങൾ ഇവരുടെ ബന്ധത്തെ എതിർത്തിരുന്നു. ഒരു ഡേറ്റിംഗ് ആപ്പിൽ കണ്ടുമുട്ടിയ ഇരുവരും കുറച്ചുകാലം മുംബൈയിൽ താമസിച്ചതിന് ശേഷം ഡൽഹിയിൽ ഒരുമിച്ച് താമസം തുടങ്ങി. അഫ്താബും ശ്രദ്ധയും തമ്മിൽ ദിവസവും വഴക്കുണ്ടാകുമായിരുന്നു. വീട്ടുചെലവുകൾ, വിശ്വാസവഞ്ചന, മറ്റ് പ്രശ്നങ്ങൾ എന്നിവയെ ചൊല്ലിയാണ് വഴക്കുകൾ. തുടർന്നാണ് ശ്രദ്ധയെ അഫ്താബ് കൊലപ്പെടുത്തുന്നത്.
ശ്രദ്ധയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം 35 കഷ്ണങ്ങളാക്കി ഫ്രഡ്ജിൽ സൂക്ഷിക്കുകയായിരുന്നു. കഴിഞ്ഞ വർഷം നവംബർ 12ന് ഡൽഹി പോലീസ് അഫ്താബിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ശ്രദ്ധ വാക്കറിന്റെ കൊലപാതകത്തെക്കുറിച്ചുള്ള വിവരങ്ങൾ രാജ്യത്തെ മുഴുവൻ ഞെട്ടിച്ചു. ശ്രദ്ധ വാക്കറിന്റെ അസ്ഥികളുടെ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ അവരുടെ ശരീരം 35 കഷണങ്ങളാക്കി മുറിച്ചതായുള്ള ഞെട്ടിക്കുന്ന കണ്ടത്തലുകളും ഉൾപ്പെട്ടിരുന്നു. പതിമൂന്നോളം അഴുകിയ ശരീരഭാഗങ്ങൾ, അസ്ഥികൾ എന്നിവ തെക്കൻ ഡൽഹിയിലെ വനങ്ങളിൽ നിന്ന് കണ്ടെടുത്തതാണ് കേസിലെ പ്രധാന വഴിത്തിരിവായത്. ഡൽഹിയിലേക്ക് മാറിയത് മുതൽ ഇരുവരും തമ്മിൽ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നുവെന്നും തർക്കത്തിനൊടുവിൽ താൻ അവളെ കൊലപ്പെടുത്തുകയായിരുന്നുവെന്നും അഫ്താബ് കുറ്റസമ്മതത്തിൽ പോലീസിനോട് പറഞ്ഞിരുന്നു.
വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.