ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്ങെന്ന് വിലയിരുത്തല്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്ങെന്ന് വിലയിരുത്തല്‍. രാവിലെ ഒന്‍പത് മണിവരെ 13.23 ശതമാനം പോളിങ് രേഖപ്പെടുത്തി. അതേസമയം വോട്ടെടുപ്പിനിടെ അങ്ങിങ്ങായി സംഘര്‍ഷമുണ്ടോയെന്ന് പരാതി ഉയര്‍ന്നു. ധന്‍പുരില്‍ സി.പി.എം പ്രവര്‍ത്തകനെ ബിജെപിക്കാര്‍ മര്‍ദിച്ചുവെന്നാണ് പരാതി. ബൂത്തുകള്‍ പിടിച്ചെടുക്കാനും വോട്ടര്‍മാരെ ഭീഷണിപ്പെടുത്താനും ശ്രമം നടക്കുന്നതായി തിപ്ര മോത നേതാവ് പ്രദ്യോത് മാണിക്യ ദേബ് ബര്‍മന്‍ ആരോപിച്ചു.

ബിജെപിക്ക് അധികാരത്തുടര്‍ച്ച ലഭിക്കുമെന്ന് മുഖ്യമന്ത്രി മണിക് സാഹ വോട്ടുചെയ്തശേഷം പ്രതികരിച്ചു. വന്‍ പങ്കാളത്തത്തോടെ വോട്ടുചെയ്ത് ജനാധിപത്യത്തിന്‍റെ ഉല്‍സവം കരുത്തുറ്റതാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തു. വികസനോന്മുഖ സര്‍ക്കാരിന് വോട്ടുചെയ്യാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. ശക്തമായ ത്രികോണമല്‍സരം നടക്കുന്ന ത്രിപുരയില്‍ ഭരണകക്ഷിയായ ബിജെപിയെ സിപിഎമ്മും കോണ്‍ഗ്രസും കൈകോര്‍ത്താണ് നേരിടുന്നത്. പുതിയ ഗോത്ര പാര്‍ട്ടിയായ തിപ്ര മോത നിയമസഭാ തിരഞ്ഞെടുപ്പ് പോരാട്ടം പ്രവചനാതീതമാക്കുന്നു. രാഷ്ട്രീയ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കനത്ത കാവല്‍ ഒരുക്കിയിട്ടുണ്ട്. മാര്‍ച്ച് 2നാണ് വോട്ടെണ്ണല്‍.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിദ്യാർഥികളെ തെറ്റിദ്ധരിപ്പിക്കുന്ന സോഷ്യൽ മീഡിയ ചാനലുകൾക്കെതിരെ നടപടിയുമായി വിദ്യാഭ്യാസ വകുപ്പ്

0
തിരുവനന്തപുരം: ഓണപ്പരീക്ഷയുടെ പേരിൽ വിദ്യാർഥികളെ തെറ്റിദ്ധരിപ്പിക്കുന്ന സോഷ്യൽ മീഡിയ ചാനലുകൾക്കെതിരെ നടപടിയുമായി...

കെഎസ്ആർടിസി ബസിൽ ലൈംഗികാതിക്രമവും നഗ്നതാപ്രദർശനവും ; കേസെടുത്ത് പോലീസ്

0
കൊണ്ടോട്ടി (മലപ്പുറം) : മലപ്പുറത്ത് കെഎസ്ആര്‍ടിസി ബസിൽ യാത്ര ചെയ്യുകയായിരുന്നു യുവതിക്ക്...

എൻജിനീയറിങ് കോളേജിൽ വിദ്യാർഥി ജീവനൊടുക്കിയ സംഭവം : പ്രതിഷേധവുമായി സഹപാഠികൾ

0
കോതമംഗലം: കോതമംഗലം എം എ എൻജിനീയറിങ് കോളേജിൽ വിദ്യാർഥി ആത്മഹത്യ ചെയ്യാൻ...

ഓണക്കാല യാത്രാ തിരക്ക് : എസ്എംവിടി ബെംഗളുരു – തിരുവനന്തപുരം നോര്‍ത്ത് സ്‌പെഷ്യല്‍ ട്രെയിന്‍...

0
തിരുവനന്തപുരം: ഓണക്കാലത്തെ യാത്രാ തിരക്ക് പരിഗണിച്ച് എസ്എംവിടി ബെംഗളുരു - തിരുവനന്തപുരം...