ഓണക്കാല യാത്രാ തിരക്ക് : എസ്എംവിടി ബെംഗളുരു – തിരുവനന്തപുരം നോര്‍ത്ത് സ്‌പെഷ്യല്‍ ട്രെയിന്‍ അനുവദിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഓണക്കാലത്തെ യാത്രാ തിരക്ക് പരിഗണിച്ച് എസ്എംവിടി ബെംഗളുരു – തിരുവനന്തപുരം നോര്‍ത്ത് റൂട്ടില്‍ 06569/70 നമ്പര്‍ ഓണം സ്‌പെഷ്യല്‍ ട്രെയിന്‍ അനുവദിച്ചതായി കൊടിക്കുന്നില്‍ സുരേഷ് എംപി അറിയിച്ചു. മാവേലിക്കര പാര്‍ലമെന്റ് മണ്ഡലത്തിലെ ക്രോസിംഗ്/ഹാള്‍ട്ട് സ്റ്റേഷനുകള്‍ അല്ലാത്ത ശാസ്താംകോട്ട, മാവേലിക്കര, ചെങ്ങന്നൂര്‍, ചങ്ങനാശ്ശേരി സ്റ്റേഷനുകളിലും ട്രെയിനിന് സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. റെയില്‍വേ ആദ്യഘട്ടത്തില്‍ അനുവദിച്ച ഓണം സ്‌പെഷ്യല്‍ ട്രെയിനുകള്‍ യാത്രക്കാരുടെ ആവശ്യത്തിന് പര്യാപ്തമല്ലെന്ന് ചൂണ്ടിക്കാട്ടി കേരളത്തിലേക്ക് കൂടുതല്‍ പ്രത്യേക ട്രെയിനുകള്‍ അനുവദിക്കണമെന്ന് ശക്തമായ ആവശ്യം ഉന്നയിച്ചിരുന്നു. പാര്‍ലമെന്റ് സമ്മേളനത്തിനിടയില്‍ റെയില്‍വേ മന്ത്രി റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരെ നേരില്‍ കണ്ട് കേരളത്തിലേക്കുള്ള ഓണക്കാല യാത്രാ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കണമെന്ന ആവശ്യവും എംപി അറിയിച്ചിരുന്നു.

തുടര്‍ന്നുള്ള ഇടപെടലുകളുടെ ഭാഗമായാണ് എസ്എംവിടി ബാംഗ്ലൂരില്‍ നിന്ന് തിരുവനന്തപുരം നോര്‍ത്ത് വരെയുള്ള അധിക ഓണം സ്‌പെഷ്യല്‍ സര്‍വീസ് അനുവദിച്ചത്. കേരളത്തിലെ ഓണക്കാല യാത്രക്കാരുടെ ബുദ്ധിമുട്ടുകള്‍ പരമാവധി കുറയ്ക്കുന്നതിനും നാട്ടിലേക്ക് എത്താന്‍ ആഗ്രഹിക്കുന്ന മലയാളികള്‍ക്ക് കൂടുതല്‍ യാത്രാ സൗകര്യം ഉറപ്പാക്കുന്നതിനുമുള്ള ഇടപെടലുകളുടെ ഭാഗമായാണ് ഈ അധിക സര്‍വീസും ലഭ്യമാക്കാന്‍ കഴിഞ്ഞത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാർത്താണ്ഡത്തെ സ്വകാര്യ നഴ്‌സിങ് കോളേജ് കെട്ടിടത്തിന് മുകളിൽ നിന്ന് ചാടിയ വിദ്യാർഥിനി മരിച്ചു

0
തിരുവനന്തപുരം : മാർത്താണ്ഡത്തെ സ്വകാര്യ നഴ്‌സിങ് കോളേജ് കെട്ടിടത്തിന്റെ മുകളിൽ നിന്ന്...

വന്ദേമാതരം ആലാപനം : വിവാദമായത് കൊണ്ടാണ് കേരളത്തില്‍ പാടേണ്ടെന്ന് വെച്ചത് ; പ്രതികരിച്ച് കെ...

0
തിരുവനന്തപുരം: സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട വന്ദേമാതരം ആലാപന വിവാദത്തില്‍ പ്രതികരിച്ച് ആരോഗ്യമന്ത്രി കെ...

ബിജെപിക്ക് വേണ്ടി നാലരക്കോടിയെത്തിയെന്ന വെളിപ്പെടുത്തലിൽ മലക്കം മറിഞ്ഞ് പിസി ജോർജ് ; പ്രാദേശിക നേതാക്കൾ...

0
കോട്ടയം : പൂഞ്ഞാർ മണ്ഡലത്തിൽ ബിജെപി തെരഞ്ഞെടുപ്പ് പ്രവർത്തനത്തിനായി നാലരക്കോടിയെത്തിയെന്ന വെളിപ്പെടുത്തലിൽ...

താമരശ്ശേരി ഫ്രഷ് കട്ട് തർക്കം : വ്യവസായ മന്ത്രി കുഞ്ഞാലിക്കുട്ടിയുമായി ഉടമകൾ ചർച്ച നടത്തി

0
കോഴിക്കോട്: താമരശ്ശേരി അമ്പായത്തോട്ടെ ഫ്രഷ് കട്ട് കോഴി മാലിന്യ സംസ്കരണ കേന്ദ്രവുമായി...