പത്തനംതിട്ട : കോവിഡ് വ്യാപനത്തെതുടര്‍ന്ന് വ്യാപാരം നിര്‍ത്തിവെച്ച ജില്ലയിലെ ചെറുകിട, മൊത്ത, കമ്മിഷൻ മത്സ്യ കച്ചവടക്കാരുടെയും തൊഴിലാളികളുടെയും പ്രശ്നങ്ങൾക്ക് അടിയന്തിര പരിഹാരം ആവശ്യപ്പെട്ട് പത്തനംതിട്ട ഡെപ്യൂട്ടി കളക്ടർ ആര്‍. രാജലക്ഷ്മിക്ക് സോഷ്യൽ ഡെമോക്രാറ്റിക്ക് ട്രേഡ് യൂണിയൻ (SDTU) ജില്ലാ പ്രസിഡന്റ് അഷ്റഫ് ചുങ്കപ്പാറ നിവേദനം നല്‍കി.
മത്സ്യ വ്യാപാരം നിർത്തിവെച്ചതോടെ നൂറുകണക്കിന് മത്സ്യ വിതരണ തൊഴിലാളികളുടെ ജീവിതം പ്രതിസന്ധിയിലാണ്. പ്രധാനമായും കുമ്പഴ-പത്തനംതിട്ട മാർക്കറ്റുകളെ ആശ്രയിച്ച് നിത്യ ജീവിതം കഴിഞ്ഞു വന്ന രണ്ടായിരത്തോളം കുടുംബങ്ങൾ മുഴുപ്പട്ടിണിയിലാണ്. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് മത്സ്യ വ്യാപാരം പുനരാരംഭിക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് നിവേദനത്തില്‍ ആവശ്യപ്പെട്ടു. എസ്ഡിടിയു ജില്ലാ പ്രസിഡന്റ് അഷ്റഫ് ചുങ്കപ്പാറയുടെ നേതൃത്വത്തില്‍ യൂണിയൻ ജില്ലാ ജനറൽ സെക്രട്ടറി അൻസാരി കൊന്നമൂട് , വൈസ് പ്രസിഡന്റ് അഭിലാഷ് റാന്നി, റാന്നി മേഖലാ കമ്മറ്റി അംഗം സുധീർ ത്യക്കോമല എന്നിവര്‍ നിവേദനം നല്‍കാന്‍ എത്തിയിരുന്നു.
മത്സ്യ വ്യാപാര തൊഴിലാളികള്‍ പ്രതിസന്ധിയില്‍ ; സോഷ്യൽ ഡെമോക്രാറ്റിക്ക് ട്രേഡ് യൂണിയൻ നിവേദനം നല്‍കി
RECENT NEWS
Advertisment