മത്സ്യത്തൊഴിലാളി വള്ളത്തില്‍ നിന്നും തെറിച്ചു വീണ് മരിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തിരുവനന്തപുരം വര്‍ക്കല ഇടവ കടപ്പുറത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയ മത്സ്യത്തൊഴിലാളി വള്ളം അപകടത്തില്‍പ്പെട്ട് മരിച്ചു. ഇന്ന് പുലര്‍ച്ചെ കടലില്‍ പോയ നാലംഗ സംഘത്തിലെ സഹീദ് (42) ആണ് മരിച്ചത്. ഓടയം സ്വദേശിയാണ്.

ഇടവ വെറ്റകട കടപ്പുറത്ത് നിന്ന് മത്സ്യ ബന്ധനത്തിന് പോയ ആലിയ എന്ന വള്ളത്തിന്റെ എന്‍ജിന്‍ തകരാറില്‍ ആവുകയും തിരിച്ചുവരാന്‍ ശ്രമിക്കുന്നതിനിടയില്‍ ശക്തമായ തിരയില്‍ സഹീദ് വള്ളത്തില്‍ നിന്നും തെറിച്ചു വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്നവര്‍ രക്ഷപെടുത്താന്‍ ശ്രമിച്ചെങ്കിലും വിഫലമായി.

രാവിലെ 6.45 ഓടെ ഓടയം പള്ളിക്ക് സമീപം കടപ്പുറത്ത് സഹീദിന്റെ മൃതദേഹം അടിയുകയായിരുന്നു. മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിട്ടുണ്ട്. ഇടവ സ്വദേശികളായ ഷാഹീര്‍, മന്‍സൂര്‍, പരവൂര്‍ സ്വദേശി നഹാസ് എന്നിവരാണ് വള്ളത്തില്‍ സഹീദിനൊപ്പം ഉണ്ടായിരുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൂവാറ്റുപുഴ ജില്ല രൂപീകരണം : യുഡിഎഫിൽ തർക്കം ; ഇടുക്കി ജില്ലയുടെ ഭാവിയെ ബാധിക്കുമെന്ന്...

0
മൂവാറ്റുപുഴ : മൂവാറ്റുപുഴ ജില്ല രൂപീകരണവുമായി ബന്ധപ്പെട്ട് യുഡിഎഫിൽ തർക്കം.മുന്നണിയോഗത്തിൽ എതിർപ്പ്...

മഹാരാഷ്ട്രയിലെ വാട്ടർ പ്ലാന്റിൽ ക്ലോറിൻ വാതക ചോർച്ച ; 52 ഓളം പേർ ആശുപത്രിയിൽ

0
നാഗ്പൂർ: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ കളക്ടേഴ്സ് കോളനിക്ക് സമീപമുള്ള ഗോധാനിയിലെ ജലശുദ്ധീകരണ പ്ലാന്റിലുണ്ടായ...

വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍

0
ചെന്നൈ: തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍. സൗജന്യ ഗ്യാസ്...

ക്ഷേമ പെൻഷൻ വിതരണം : 1105 കോടി രൂപ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍ ;...

0
തിരുവനന്തപുരം : ക്ഷേമ പെൻഷൻ വിതരണം ചെയ്യുന്നതിന് 1105 കോടി രൂപ...