Friday, June 28, 2024 5:59 am

മത്സ്യതൊഴിലാളികൾക്ക് ഉടൻ സഹായമെത്തിക്കണം ; മുഖ്യമന്ത്രിയോട് കെ.കെ രമ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : മത്സ്യതൊഴിലാളികൾക്ക് സമ്പാദ്യ നിധിയിൽ നിന്ന് അടിയന്തിരമായി സഹായം എത്തിക്കാൻ സര്‍ക്കാര്‍ തയ്യാറാകണമെന്ന് കെ.കെ രമ. ലോക്ക് ഡൗണും ഒപ്പം ശക്തമായ കടൽക്ഷോഭവും കാരണം മത്സ്യതൊഴിലാളികളുടെ ജീവിതം ഏറെ പരിതാപകരമാണ്. സഹായ നിധിയിൽ നിന്ന് മെയ് അവസാനമായിട്ടും ഇതുവരെ ഒരു ഗഡു പോലും കിട്ടിയിട്ടില്ല.

വർഷത്തിൽ സെപ്തംബർ മുതൽ ഫെബ്രവരി വരെയുള്ള ആറ് മാസം മത്സ്യതൊഴിലാളികൾ നൽകുന്ന 250 രൂപയിൽ നിന്നാണ് മാർച്ച് മുതൽ ജൂൺ വരെ മൂന്ന് ഗഡുക്കളായി 1500 രൂപ വീതം സർക്കാർ ഇവർക്ക് നൽകുന്നത്. സാഹചര്യത്തിന്റെ  ഗൗരവം ഉൾക്കൊണ്ട് സഹായ വിതരണത്തിന് സര്‍ക്കാര്‍ തയ്യാറാകണമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയനോട് കെ.കെ രമയുടെ അഭ്യര്‍ത്ഥന.

പൊടുന്നനെയുണ്ടായ കടലാക്രമണം കാരണം മത്സ്യ ബന്ധന ഉപകരണങ്ങളും മറ്റും നശിച്ച അവസ്ഥയിലാണ്. ആയതിനാൽ മത്സ്യതൊഴിലാളി സമ്പാദ്യ ആശ്വാസ പദ്ധതിയിലെ തുക ഉടൻ വിതരണം ചെയ്യാനുള്ള നടപടിയുണ്ടാകണമെന്നും കെ.കെ രമ ആവശ്യപ്പെട്ടു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഹരിയാനയിൽ ര​ണ്ടു വ​യ​സു​കാ​ര​ൻ കാ​ർ ഇ​ടി​ച്ചു മ​രി​ച്ചു

0
ഗു​രു​ഗ്രാം: ഹ​രി​യാ​ന​യി​ൽ മു​ന്നി​ൽ ക​ളി​ച്ചു കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്ന ര​ണ്ടു വ​യ​സു​കാ​ര​ൻ അ​മി​ത വേ​ഗ​ത​യി​ലെ​ത്തി​യ...

പൊതുസമൂഹത്തില്‍ വിശുദ്ധനാണെന്ന് സ്ഥാപിക്കാനുള്ള സംവിധാനം പി ജയരാജനുണ്ട് ; തുറന്നടിച്ച് മനു തോമസ്

0
കണ്ണൂർ: പി ജയരാജനെതിരെ വിമര്‍ശനം തുടര്‍ന്ന് സിപിഐഎമ്മില്‍ നിന്ന് പുറത്താക്കപ്പെട്ട നേതാവ്...

ഡൽഹിയിലെ വീടിന് നേരെ അജ്ഞാതർ കരി ഓയിൽ ഒഴിച്ചു ; പരാതിയുമായി അസദുദ്ദീൻ ഒവൈസി

0
ഡൽഹി: ഡൽഹിയിലെ തന്റെ വീടിന് നേരെ അജ്ഞാതർ കരി ഓയിൽ ഒഴിച്ചെന്ന്...

നീറ്റ് ചോദ്യപേപ്പർ ചോർച്ച ; പാർലമെന്‍റിൽ ശക്തമായ പ്രതിഷേധം ഉയർത്താൻ ഒരുങ്ങി പ്രതിപക്ഷം

0
ഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ച സംബന്ധിച്ച വിഷയത്തിൽ പാർലമെന്‍റിൽ ശക്തമായ പ്രതിഷേധം...