തിരുവനന്തപുരം : മത്സ്യത്തൊഴിലാളിക്ക് നാവികസേനയുടെ വെടിയേറ്റു. വീരവേൽ എന്ന തൊഴിലാളിക്കാണ് വയറിലും തുടയിലും വെടിയേറ്റത്. തെക്കൻ മാന്നാർ ഉൾക്കടലിൽ മത്സ്യബന്ധനം നടത്തുന്നതിനിടെയാണ് സംഭവം. നേവി ഉദ്യോഗസ്ഥർ ബോട്ട് നിർത്താൻ ആവശ്യപ്പെട്ടു. എന്നാല്‍ തൊഴിലാളികൾ നിർത്താതെ പോയി. തുടർന്ന് നാവികസേനാംഗങ്ങൾ ബോട്ടിനുനേരെ നിറയൊഴിക്കുകയായിരുന്നു. ഇദ്ദേഹത്തിന്‍റെ നില ഗുരുതരമാണ്. മയിലാടുതുറയിൽ നിന്ന് മത്സ്യബന്ധനത്തിന് പോയതായിരുന്നു വീരവേൽ. വെടിയേറ്റ മത്സ്യത്തൊഴിലാളി രാമനാഥപുരം സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്.
മത്സ്യത്തൊഴിലാളിക്ക് നാവികസേനയുടെ വെടിയേറ്റു
RECENT NEWS
Advertisment