ജെ സി ഐ ഇന്ത്യ “യങ് ടാലെന്റ് അവാർഡ് ” ഭവികാ ലക്ഷ്മിക്ക്

For full experience, Download our mobile application:
Get it on Google Play

കോട്ടയം : ജെസി ഇന്ത്യ സോൺ 22 ഈ വർഷത്തെ യങ് ടാലന്റ് അവാർഡ് നാലാം ക്ലാസുകാരി ഭവികാലക്ഷ്മിക്ക് ലഭിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, കോട്ടയം തുടങ്ങിയ ജില്ലകളിലെ ജെസിഐ ലോമുകളുടെ പ്രവർത്തന പരിധിയിൽപ്പെടുന്ന ഘടകമാണ് സോൺ 22. കഴിഞ്ഞ മൂന്നുദിവസങ്ങളായി കോട്ടയം മരങ്ങാട്ടുപള്ളി ലേബർ ഇന്ത്യ സ്കൂൾ കാമ്പസിൽ നടന്ന ജെ ജെ അക്കാദമിയിലെ പ്രവർത്തനങ്ങളോടൊപ്പം ഭവികയുടെ
മറ്റു മേഖലകളിലെ പ്രവർത്തനങ്ങളുടെ നേട്ടങ്ങളും പരിഗണിച്ചാണ് അവാർഡ്. ഗൗരിത്തം എന്ന തന്റെ ആദ്യ പുസ്തകം ഈയടുത്ത സമയത്ത് പ്രകാശനം ചെയ്തിരുന്നു.

ശിശുക്ഷേമ സമിതി നടത്തിയ ജില്ലാതല മത്സരങ്ങളിലും സബ്ജില്ലാ സ്കൂൾ കലോത്സവത്തിലും കഥാരചന പ്രസംഗം കവിത തുടങ്ങിയ ഇനങ്ങളിൽ മികച്ച വിജയം കൈവരിച്ചിരുന്നു. ഇതും അവാർഡിന് പരിഗണിച്ചു. ഡോ. എപിജെ അബ്ദുൽ കലാം ബാലപ്രതിഭ പുരസ്കാരം, ഭാരത് സേവക് സമാജ് പുരസ്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങൾ ഇതിനാലകം ലഭിച്ചിട്ടുണ്ട്. കോട്ടയത്ത് ജെ ജെ അക്കാദമിയുടെ സമാപന സമ്മേളനത്തിൽ നടന്ന ചടങ്ങിൽ ജെ ജെ വിംഗ് സോൺ പ്രസിഡൻ്റ് റിസാൻ അധ്യക്ഷത വഹിച്ചു. ജെസി ഐ സോൺ 22 പ്രസിഡൻ്റ് യെസ്വിൻ അഗസ്റ്റിൻ അവാർഡ് നൽകി. ജെ ജെ വിംഗ് സോൺ ഡയറക്ടർ മെൽവിൻ, ക്യാമ്പ് കോർഡിനേറ്റർ ജസ്റ്റിൻ തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...

തലകറങ്ങി വീണ കുട്ടിയെ ഉപദ്രവിച്ചെന്ന പരാതി ; കണ്ണൂരിൽ വിവാദത്തിലായ അധ്യാപികയെ മാറ്റി

0
കണ്ണൂര്‍: കണ്ണൂര്‍ ഇരിട്ടിയില്‍ വിദ്യാര്‍ത്ഥിയോട് അധ്യാപിക മനുഷ്യത്വരഹിതമായി പെരുമാറിയെന്ന പരാതിയില്‍ അധ്യാപികയെ...

എജിയുടെ റിപ്പോർട്ട് ലഭിച്ച ശേഷം മാത്രം സിഎംആർഎൽ കേസിൽ തുടർനടപടി : രമേശ് ചെന്നിത്തല

0
തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക്ക് കേസില്‍ അഡ്വക്കേറ്റ് ജനറലിന്റെ റിപ്പോര്‍ട്ടിന് ശേഷം മാത്രമാണ് സര്‍ക്കാര്‍...

പിഎംശ്രീ നടപ്പാക്കാനുള്ള നീക്കത്തിൽ നിന്നും സർക്കാർ പിന്മാറണം; മുന്നറിയിപ്പുമായി എം.എസ്.എഫ് നേതൃത്വം

0
കോഴിക്കോട്: പിഎംശ്രീയില്‍ പരസ്യപ്രതികരണവുമായി എംഎസ്എഫ്. പിഎംശ്രീ പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും ഒരു...