തിരുവനന്തപുരം : തീരമേഖലയിലെ മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധത്തിന് പിന്തുണയുമായി കൊല്ലം ലത്തീന്‍ രൂപത രംഗത്ത്. ദീപം തെളിയിച്ചുകൊണ്ടായിരുന്നു വിശ്വാസികളുടെ പ്രതിഷേധം. കൊല്ലത്തേത് സൂചന സമരം മാത്രമാണെന്ന് ബിഷപ്പ് പോള്‍ ആന്‍റണി മുല്ലശേരി പറഞ്ഞു. സര്‍ക്കാരിന്‍റെ ഇടപെടലില്‍ വിശ്വാസം പോരാ. മുമ്പുണ്ടായിരുന്ന ഇടപെടലില്‍ ഈ സമൂഹത്തെ മാറ്റി നിര്‍ത്തിയിട്ടുണ്ട്. വല്ലാര്‍പാടം ടെര്‍മിനലിന്‍റെ കാര്യത്തിലും പ്രളയസമയത്തും വിവേചനമുണ്ടായി. മത്സ്യത്തൊഴിലാളികളുമായി സംവദിക്കാതെ ഇതെല്ലാം കഴിഞ്ഞ് യോഗം ചേരാം എന്നു പറയുന്നത് ഇരട്ടത്താപ്പാണെന്നും ബിഷപ്പ് പോള്‍ ആന്‍റണി മുല്ലശേരി വിമര്‍ശിച്ചു.
മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധത്തിന് പിന്തുണയുമായി കൊല്ലം ലത്തീന്‍ രൂപത രംഗത്ത്
RECENT NEWS
Advertisment