കുമ്പള : കടലില്‍ വലയെറിഞ്ഞ് മത്സ്യം പിടിക്കുകയായിരുന്ന തൊഴിലാളിയെ തിരയില്‍പെട്ട് കാണാതായി. ഷിറിയ തീരദേശ പോലീസ് സ്റ്റേഷനു സമീപം താമസിച്ചുവരുന്ന ബാലകൃഷ്ണന്‍ (57) എന്ന അബ്ബയെയാണ് കടലില്‍ കാണാതായത്.
ഷിറിയ കടപ്പുറത്ത് വെള്ളിയാഴ്ച വൈകീട്ട് ആറോടെയാണ് അപകടം. സുഹൃത്തുക്കളോടൊപ്പം തീരത്ത് കടലില്‍ വലയെറിഞ്ഞ് മീന്‍ പിടിച്ചുകൊണ്ടിരിക്കെ വല കാലില്‍ കുരുങ്ങി നീന്താനാവാതെ തിരയോടൊപ്പം ഒലിച്ചുപോവുകയായിരുന്നുവത്രെ.
തീരദേശ പോലീസും നാട്ടുകാരും അഗ്നിശമന സേനയും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തിവരുന്നുണ്ട്. തീരദേശ പോലീസിന്റെ വിദഗ്ധ സംഘം ശനിയാഴ്ച രാവിലെ സ്ഥലത്തെത്തുമെന്നാണ് അറിയുന്നത്.