തൃശ്ശൂര്‍: ചാവക്കാട് ഫൈബർ വള്ളം മറിഞ്ഞു 2 പേരെ കാണാതായി. നാലുപേര്‍ രക്ഷപ്പെട്ടു. തിരുവനന്തപുരം പുല്ലുവിള സ്വദേശികളുടെ ടിയാമോൾ എന്ന വള്ളമാണ് അപകടത്തിൽ പെട്ടത്. മണിയൻ, ഗിൽബർട്ട് എന്നിവരെയാണ് കാണാതായത്. കുളച്ചല്‍ സ്വദേശികളാണ് കാണാതായ ഗില്‍ബര്‍ട്ടും മണിയും. രണ്ട് ദിവസം മുമ്പ് ചാവക്കാട് നിന്ന് ടിയാമോളില്‍ മത്സ്യ ബന്ധനത്തിനായി കടലില്‍ പോയതാണ് തിരികെ കരയിലേയ്ക്കു വരും വഴിയാണ് പ്രക്ഷുബ്ദമായ കടല്‍ വള്ളത്തെ മറിച്ചത് . വള്ളത്തിലുണ്ടായിരുന്ന വര്‍ഗീസ് സുനില്‍ ശരത്, സന്തോഷ് എന്നിവരാണ് നീന്തി കരയിലെത്തിയത്.
ചാവക്കാട് ഫൈബർ വള്ളം മറിഞ്ഞു 2 പേരെ കാണാതായി
RECENT NEWS
Advertisment