ദോഹ: നിരോധിത ഉപകരണങ്ങളുമായി ഖത്തർ തീരങ്ങളിൽ മത്സ്യബന്ധനം നടത്തിയ ഏഷ്യൻ മത്സ്യത്തൊഴിലാളികൾ പിടിയിൽ. നിരോധിത വലകൾ ഉപയോഗിച്ച് മത്സ്യബന്ധനം നടത്തിയവരെയാണ് പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന് കീഴിലെ സമുദ്ര സംരക്ഷണ വകുപ്പ് പിടികൂടിയത്. ഇവരിൽ നിന്ന് നിരോധിക്കപ്പെട്ട മത്സ്യബന്ധന ഉപകരണങ്ങൾ കണ്ടെത്തി. ഖത്തറിന്റെ മത്സ്യസമ്പത്തിന്റെ നാശത്തിന് കാരണാകും വിധമുള്ള ഉപകരണങ്ങൾ ഉപയോഗിച്ചാണ് ഇവർ മത്സ്യബന്ധനം നടത്തിയതെന്ന് മന്ത്രാലയം അറിയിച്ചു. കടലിൽ നടത്തിയ നിരീക്ഷണത്തിലാണ് മത്സ്യബന്ധന ബോട്ട് ശ്രദ്ധയിൽപെട്ടത്. പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിർത്തുന്നതിനും മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിനും ലക്ഷമിടുന്നതാണ് ഖത്തറിലെ സമുദ്ര മത്സ്യബന്ധന നിയമങ്ങൾ. ഇവ ലംഘിക്കുന്നവർക്കെതിരെ കർശന നടപടികളാണ് മന്ത്രാലയം സ്വീകരിച്ച് വരുന്നത്. പിടികൂടുന്നതിന്റെ ദൃശ്യങ്ങൾ മന്ത്രാലയം സാമൂഹിക മാധ്യമങ്ങൾ വഴി പങ്കുവെച്ചു.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.