തിരുവനന്തപുരം: ഉള്‍നാടന്‍ ജലാശയങ്ങളില്‍നിന്ന് നിശ്ചിത വലുപ്പമില്ലാത്ത മീനുകളെ പിടിക്കാന്‍ വിലക്ക്. നാടന്‍ മത്സ്യയിനങ്ങള്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമായിട്ടാണ് നടപടി. ആദ്യപടിയായി സംസ്ഥാന മത്സ്യമായ കരിമീനിനാണ് വലിപ്പം നിശ്ചയിക്കുക. പൊതുജലാശയങ്ങളില്‍നിന്ന് പിടിച്ചുവില്‍ക്കുന്ന കരിമീനിന് 10 സെന്റീ മീറ്ററെങ്കിലും വലുപ്പമുണ്ടാകണമെന്നാണ് ഫിഷറീസ് വകുപ്പ് നിര്‍ദേശിക്കുന്നത്. അനധികൃത മത്സ്യബന്ധനത്തിലൂടെ ജലാശയങ്ങളില്‍നിന്ന് വ്യാപകമായി കരിമീന്‍ വിത്ത് ശേഖരിച്ച് വ്യാവസായികാടിസ്ഥാനത്തില്‍ വില്‍ക്കുന്നുവെന്ന പരാതികളും നിയന്ത്രണം കൊണ്ട് വരാന്‍ കാരണമായി. നിശ്ചിതവലുപ്പം ഉണ്ടാവുകയും പ്രജനനത്തിന് അവസരം ലഭിക്കുകയും ചെയ്താലേ വംശനാശം തടയാനാകൂവെന്ന് ഫിഷറീസ് വകുപ്പ് ചൂണ്ടിക്കാട്ടി.
10 സെന്റീമീറ്ററില്‍ കുറഞ്ഞ കരിമീനിനെ പൊതുജലാശയങ്ങളില്‍നിന്ന് പിടിക്കാന്‍ പാടില്ലെന്ന് ഫിഷറീസ് വകുപ്പ്
RECENT NEWS
Advertisment