Sunday, May 5, 2024 1:38 pm

ഫേസ്‍ബുക്ക് ന്യൂസ് ഫീഡില്‍ ഇനി രാഷ്ട്രീയ പോസ്റ്റുകള്‍ കുറയും

For full experience, Download our mobile application:
Get it on Google Play

വാഷിങ്ടണ്‍ : കാപിറ്റോള്‍ പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് നിയന്ത്രണമേര്‍പ്പടുത്താനൊരുങ്ങി ഫെയ്‌സ് ബുക്ക്. രാഷ്ട്രീയ ഗ്രൂപ്പുകള്‍ ഉപയോക്താക്കള്‍ക്കായി ശുപാര്‍ശ ചെയ്യില്ലെന്ന് ഫെയ്‌സ്ബുക്ക് മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ് അറിയിച്ചു. ഉപയോക്താക്കള്‍ക്ക് ലഭിക്കുന്ന പ്രധാന ന്യൂസ് ഫീഡുകളില്‍ രാഷ്ട്രീയ ഉളളടക്കം കുറയ്ക്കുകയും ചെയ്യും.

ആഗോളതലത്തില്‍ ഈ നയം വിപുലീകരിക്കാനാണ് ഫെയ്‌സ് ബുക്കിന്റെ തീരുമാനം. പ്രകോപനപരവും ഭിന്നതയുണ്ടാക്കുന്നതുമായ രാഷ്ട്രീയ ചര്‍ച്ചകള്‍ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് രാഷ്ട്രീയത്തിന് കടിഞ്ഞാണിടാന്‍ ഫെയ്‌സ്ബുക്ക് തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ ഉപയോക്താക്കള്‍ ആഗ്രഹിക്കുകയാണെങ്കില്‍ രാഷ്ട്രീയ ഗ്രൂപ്പുകളിലും ചര്‍ച്ചകളിലും ഭാഗമാകുന്നതിന് സാധിക്കുമെന്നും സക്കര്‍ബര്‍ഗ് പറഞ്ഞു.

അനീതിക്കെതിരേ സംസാരിക്കുന്നതിനോ വ്യത്യസ്ത കാഴ്ചപ്പാടുകളുള്ള ആളുകളില്‍ നിന്ന് കൂടുതല്‍ കാര്യങ്ങള്‍ പഠിക്കുന്നതിനോ ഇത്തരം ചര്‍ച്ചകള്‍ സഹായകമാകാം. എന്നാല്‍ രാഷ്ട്രീയമോ പോരാട്ടമോ ഞങ്ങളുടെ സേവനങ്ങളില്‍ നിന്ന് ഉപയോക്താക്കളുടെ അനുഭവങ്ങളെ കീഴടക്കുന്നതിനോട് താല്പര്യമില്ലെന്നാണ് ഞങ്ങളുടെ കമ്മ്യൂണിറ്റിയില്‍ നിന്ന് ലഭിച്ച പ്രധാന പ്രതികരണം. പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി യുഎസിലെ ഉപയോക്താക്കള്‍ക്ക് രാഷ്ട്രീയ- സിവിക് ഗ്രൂപ്പുകളെ ശുപാര്‍ശ ചെയ്യുന്നത് ഫെയ്‌സ് ബുക്ക് അവസാനിപ്പിച്ചിരുന്നു. ഡൊണാള്‍ഡ് ട്രംപ് ഫെയ്‌സ് ബുക്കിലൂടെ പങ്കുവെച്ച വീഡിയോ കാപിറ്റോള്‍ കലാപത്തിന് ഇന്ധനം പകരുന്നതായിരുന്നു എന്ന വിമര്‍ശനം ഉയര്‍ന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ നയം ആഗോളതലത്തില്‍ നടപ്പാക്കാന്‍ ഫെയ്‌സ് ബുക്കിനെ പ്രേരിപ്പിച്ചിരിക്കുന്നത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പെരുമാറ്റച്ചട്ട ലംഘനം ; മാപ്പ് പറഞ്ഞ് ബിജെപി എംഎല്‍എ

0
അഗർത്തല: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതിന് മാപ്പ് പറഞ്ഞ് ബിജെപി എംഎൽഎ. വടക്കൻ...

നാടൻപച്ചക്കറിക്ക് ആവശ്യക്കാരേറി

0
ചെങ്ങന്നൂർ : കരിഞ്ഞുണങ്ങിപ്പോവുകയായിരുന്ന പച്ചക്കറികൾക്ക് ഇടയ്ക്കുപെയ്ത മഴ രക്ഷയായി. മുൻ വർഷങ്ങളെ...

വോട്ടെടുപ്പ് കഴിഞ്ഞിട്ടും കെപിസിസി അധ്യക്ഷസ്ഥാനം തിരിച്ചു നൽകാത്തത് ബോധപൂർവ്വ നീക്കമെന്ന സംശയത്തിൽ ...

0
തിരുവനന്തപുരം: വോട്ടെടുപ്പ് കഴിഞ്ഞിട്ടും കെപിസിസി അധ്യക്ഷസ്ഥാനം തിരിച്ചു നൽകാത്തതിൽ കെ.സുധാകരന് അതൃപ്തി....

പക്ഷിപ്പനി ; പ്രതിസന്ധിയില്‍ താറാവ് കര്‍ഷകര്‍

0
കുട്ടനാട് : താറാവു വളർത്തുന്ന കർഷകർക്ക് വലിയ തിരിച്ചടിയാണ് പക്ഷിപ്പനിമൂലം ഉണ്ടായിരിക്കുന്നത്....