Saturday, May 18, 2024 11:41 pm

പെരുമാറ്റച്ചട്ട ലംഘനം ; മാപ്പ് പറഞ്ഞ് ബിജെപി എംഎല്‍എ

For full experience, Download our mobile application:
Get it on Google Play

അഗർത്തല: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതിന് മാപ്പ് പറഞ്ഞ് ബിജെപി എംഎൽഎ. വടക്കൻ ത്രിപുരയിലെ ബാഗ്ബസ്സ അസംബ്ലി മണ്ഡലത്തിലെ എംഎൽഎ ആയ ജദബ് ലാൽ നാഥാണ് മാപ്പ് പറഞ്ഞത്. ചട്ട ലംഘനം നടത്തിയതിനെ തുടർന്ന് നാഥിന് തെരഞ്ഞെടുപ്പ് കമ്മീഷൻ കാരണം കാണിക്കൽ നോട്ടീസ് അയച്ച് ഒരാഴ്ചക്ക് ശേഷമാണ് മാപ്പ് പറച്ചിൽ. ഭാവിയിൽ ഇത്തരം കാര്യങ്ങൾ ആവർത്തിക്കില്ലെന്നും നാഥ് പറഞ്ഞു. ഏപ്രിൽ 26ന് തെരഞ്ഞെടുപ്പ് നടന്ന കിഴക്കൻ ത്രിപുരയിലെ ബാഗ്ബസ്സ അസംബ്ലി സെഗ്മെന്റിലെ ബൂത്ത് ലെവൽ ഓഫീസറോട് (ബിഎൽഒ) മോശമായി പെരുമാറിയെന്നാരോപിച്ചാണ് നാഥിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.

നോർത്ത് ഇലക്ടറൽ ഓഫീസറാണ് അദ്ദേഹത്തിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയതെന്ന് ചീഫ് ഇലക്ടറൽ ഓഫീസർ (സിഇഒ) ശനിയാഴ്ച പ്രസ്താവനയിൽ പറഞ്ഞു. ഇതിനു മറുപടിയായാണ് ജദാബ് ലാൽ നാഥ് കഴിഞ്ഞ ദിവസം പറഞ്ഞതെന്നും ഭാവിയിൽ ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടരുതെന്ന് മുന്നറിയിപ്പ് നൽകിയതായും പ്രസ്താവനയിൽ പറയുന്നു. കഴിഞ്ഞ വർഷം, ത്രിപുര നിയമസഭയിൽ സഭാ നടപടികൾക്കിടെ അശ്ലീല വീഡിയൊ കാണുന്ന നാഥിന്റെ 54 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയും വിവാദങ്ങൾക്ക് വഴിവെക്കുകയും ചെയ്തിരുന്നു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

യാത്ര ചെയ്യുമ്പോൾ ഛർദ്ദിക്കാൻ തോന്നാറുണ്ടോ? പരിഹാരവുമായി ഫീച്ചർ അവതരിപ്പിച്ച് ആപ്പിൾ

0
യാത്ര ചെയ്യുമ്പോൾ ഛർദ്ദിക്കാൻ (മോഷൻ സിക്ക്നെസ്) തോന്നിയിട്ടുണ്ടോ. അങ്ങനെയുള്ളവർക്കായി ഇതാ സന്തോഷവാർത്ത....

വേങ്ങൂരിലെ മഞ്ഞപ്പിത്ത വ്യാപനം ; ധനസമാഹരണം ആരംഭിച്ച് പഞ്ചായത്ത്

0
എറണാകുളം: മഞ്ഞപ്പിത്തം പടരുന്ന എറണാകുളം വേങ്ങൂരിൽ ധനസമാഹരണം ആരംഭിച്ച് പഞ്ചായത്ത് അധികൃതർ....

അതിശക്തമായ മഴയ്ക്ക് സാധ്യത ; തലസ്ഥാനമടക്കം 5 ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട്, എല്ലാ ജില്ലകളിലും...

0
തിരുവനന്തപുരം : സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ്....