കാർ നിയന്ത്രണം വിട്ട് ട്രക്കിലിടിച്ച് അഞ്ച് മരണം

For full experience, Download our mobile application:
Get it on Google Play

ലഖ്‌നൗ : കാർ നിയന്ത്രണം വിട്ട് ഡിവൈഡറിൽ തട്ടിയ ശേഷം എതിരെ വന്ന ട്രക്കിലിടിച്ച് അഞ്ച് പേർ മരിച്ചു. ഡോക്ടർമാരാണ് മരിച്ചത്. ഇന്ന് പുലർച്ചെ ആഗ്ര – ലഖ്നൌ എക്‌സ്പ്രസ് വേയിലാണ് അപകടമുണ്ടായത്. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ഉത്തർപ്രദേശ് യൂണിവേഴ്‌സിറ്റി ഓഫ് മെഡിക്കൽ സയൻസസിൽ പിജി ഡോക്ടർമാർക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. ലഖ്‌നൗവിൽ ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. ഇന്ന് പുലർച്ചെ 3.30 ഓടെയാണ് ഡോക്ടർമാർ സഞ്ചരിച്ച സ്‌കോർപിയോ എസ്‌യുവി നിയന്ത്രണം വിട്ട് ഡിവൈഡർ തകർത്തത്. അതിനുശേഷം സമാന്തര പാതയിലേക്ക് പ്രവേശിച്ച കാർ എതിർവശത്ത് നിന്ന് വന്ന ട്രക്കിൽ ഇടിക്കുകയായിരുന്നു. എസ്‌യുവിയുടെ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക റിപ്പോർട്ട്. ലഖ്നൌവിൽ നിന്ന് ആഗ്രയിലേക്ക് പോവുകയായിരുന്നു കാർ. ഡോക്ടർമാരെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഡോ. അനിരുദ്ധ് വർമ, ഡോ. സന്തോഷ് കുമാർ മൗര്യ, ഡോ. ജൈവീർ സിംഗ്, ഡോ. അരുൺ കുമാർ, ഡോ. നാർദേവ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഒരാൾ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണെന്ന് തിർവയിലെ സി ഐ പ്രിയങ്ക ബാജ്‌പേയ് പറഞ്ഞു. അപകടത്തെ കുറിച്ച് അന്വേഷണം തുടങ്ങിയെന്നും സിഐ പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ന്യൂസിലൻഡ് പാർലമെന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ‘ഫ്രീ ഫലസ്തീൻ’ പാർട്ടി ; ഔദ്യോഗിക അംഗീകാരം നൽകി...

0
വെല്ലിങ്ടൺ: ഫലസ്തീനിലെ ഇസ്രായേൽ അധിനിവേശവും ഗസ്സ വംശഹത്യയും ഇനി ന്യൂസിലൻഡിന്റെ പാർലമെന്ററി...

ഹോർമുസ് കടലിടുക്കിൽ കപ്പൽ ഗതാഗത പാത നിർണ്ണയം ; ഇറാനും ഒമാനും തമ്മിൽ സുപ്രധാന...

0
ടെഹ്‌റാൻ : ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്തു പാതയായ ഹോർമുസ് കടലിടുക്കിലൂടെയുള്ള...

ആർഎസ്എസ് വേദിയിലെ കേരള സർവകലാശാല വിസിയുടെ വിവാദ പ്രസംഗം ; പ്രതിഷേധത്തിനൊരുങ്ങി എസ്‌എഫ്ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വൈസ് ചാൻസലർ മോഹനൻ കുന്നുമ്മലിന്‍റെ വിവാദ പ്രസംഗത്തില്‍...

ബംഗാൾ മുൻ ഡെപ്യൂട്ടി സ്പീക്കർ ആശിഷ് ബാനർജി പാർട്ടി ഓഫീസിൽ മരിച്ച നിലയിൽ

0
കൊൽക്കത്ത : പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ അടുത്ത അനുയായിയും...