Thursday, May 8, 2025 7:08 pm

സാമൂഹിക മാധ്യമത്തിലൂടെ പരിചയത്തിലായി വിളിച്ചുവരുത്തി മർദ്ദിച്ച് പണം കവർന്ന കേസിൽ അഞ്ചംഗ ഹണി ട്രാപ്പ് സംഘം പിടിയിൽ

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : സാമൂഹിക മാധ്യമത്തിലൂടെ പരിചയത്തിലായി വിളിച്ചുവരുത്തി മർദ്ദിച്ച് പണം കവർന്ന കേസിൽ അഞ്ചംഗ ഹണി ട്രാപ്പ് സംഘം പിടിയിൽ. അരീക്കോട് കാവനൂർ സ്വദേശി ചാലക്കണ്ടി വീട്ടിൽ അൻവർ സാദത്ത് (19), പുത്തലം സ്വദേശി ആഷിക് (18), എടവണ്ണ സ്വദേശി കണ്ണീരി വീട്ടിൽ ഹരികൃഷ്ണൻ (18), പ്രായപൂർത്തിയാകാത്ത രണ്ടുപേർ എന്നിവരെയാണ് അരീക്കോട് എസ്.എച്ച്.ഒ വി ഷിജിത്തിന്റെ നേതൃത്വത്തിൽ എസ്.ഐ നവീൻ ഷാജ് അറസ്റ്റ് ചെയ്തത്. കാവനൂർ സ്വദേശിയായ 26കാരനാണ് ഹണിട്രാപ്പിൽ കുടുങ്ങിയത്. 15 കാരന്റെ പേരിൽ തന്നെയായിരുന്നു 26കാരനെ ഹണിട്രാപ്പിൽ കുടുക്കിയത്.

ഹണിട്രാപ്പ് കെണിയൊരുക്കിയത് 15കാരനാണെന്നാണ് പോലീസ് വിശദമാക്കുന്നത്. 26കാരനെ സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ടതാണ് തട്ടിപ്പിന് തുടക്കം. 15കാരനുമായുള്ള സൗഹൃദം ശക്തമായതോടെയാണ് അരീക്കോട് വെച്ച് കൌമാരക്കാരനെ കാണാമെന്ന് പരാതിക്കാരൻ അറിയിച്ചത്. എന്നാൽ അരീക്കോട്ടെത്തിയ 26കാരനെ പ്രതികൾ സംഘം ചേർന്ന് ക്രൂരമായി മർദിച്ച് പണമാവശ്യപ്പെടുകയായിരുന്നു. ആദ്യം 20,000 രൂപയും പിന്നെ രണ്ട് ഘട്ടമായി ലക്ഷം രൂപയും ആവശ്യപ്പെട്ടു. ഭീഷണിക്ക് വഴങ്ങിയ 26കാരൻ 40,000 രൂപ പരാതിക്കാരൻ സംഘത്തിന് നൽകി. എന്നാൽ സംഘം വീണ്ടും പണം ആവശ്യപ്പെട്ടതോടെയാണ് 26കാരൻ പോലീസിൽ വിവരമറിയിച്ചത്. തുടർന്ന് പോലീസ്  കേസെടുത്ത് അന്വേഷിക്കുകയും തട്ടിയെടുത്ത പണവുമായി കൊടൈക്കനാലിൽ പോയി തിരിച്ചെത്തിയ സംഘത്തെ തന്ത്രപരമായി വലയിലാക്കുകയുമായിരുന്നു. പ്രതികളിൽ മൂന്നുപേരെ വ്യാഴാഴ്ച മഞ്ചേരി കോടതിയിലും രണ്ടുപേരെ പ്രത്യേക കോടതിയിലും ഹാജരാക്കും.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തിൽ ജീവനക്കാർ അനിശ്ചിതകാല സമരം ആരംഭിച്ചു

0
കോന്നി : അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തിലെ താത്കാലിക ജീവനക്കാരെ മുന്നറിയിപ്പില്ലാതെ...

അഡ്വ. സണ്ണി ജോസഫിനെ പുതിയ കെപിസിസി പ്രസിഡന്റായി നിയമിച്ചു ; അടൂർ പ്രകാശ് യുഡിഎഫ്...

0
ന്യൂഡൽഹി: അഡ്വ. സണ്ണി ജോസഫ് എംഎൽഎയെ പുതിയ കെപിസിസി പ്രസിഡന്റായി കോൺഗ്രസ്...

പാത്രത്തിൽ തല കുടുങ്ങിപ്പോയ രണ്ടു വയസുകാരനെ രക്ഷിച്ച് മട്ടന്നൂർ അഗ്നിരക്ഷാ സേന

0
കണ്ണൂർ : കളിക്കുന്നതിനിടെ പാത്രത്തിൽ തല കുടുങ്ങിപ്പോയ രണ്ടു വയസുകാരന് രക്ഷയായി...

വെച്ചൂച്ചിറ സ്വദേശിയെ യാത്രക്കിടെ കാണാതായതായി പരാതി

0
റാന്നി: മംഗലാപുരത്തു നിന്നും അലൂമിനിയം ഫാബ്രിക്കേഷന്‍ ജോലി കഴിഞ്ഞു നാട്ടിലേക്കു മടങ്ങിയ...