ഉറങ്ങിക്കിടക്കുകയായിരുന്ന അഞ്ച് മാസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ തെരുവ് നായ കടിച്ചു കീറി

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: ഒതുക്കുങ്ങലില്‍ മുറിക്കുള്ളില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന അഞ്ച് മാസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ തെരുവ് നായ കടിച്ചു കീറി. ഒതുക്കുങ്ങല്‍ തൊടുവത്തുപറമ്പില്‍ ഇന്ന് ഉച്ചയോടെയാണ് നാടിനെ നടുക്കിയ ദാരുണമായ സംഭവം ഉണ്ടായത്. പരിക്കേറ്റ കുഞ്ഞിനെ ഉടന്‍ തന്നെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീടിന്‍റെ വാതില്‍ തുറന്നുകിടന്ന സമയത്ത് അകത്തുകയറിയ തെരുവ് നായ, മുറിയില്‍ ഉറങ്ങുകയായിരുന്ന കുഞ്ഞിനെ ആക്രമിക്കുകയായിരുന്നു. കുട്ടിയുടെ കരച്ചില്‍ കേട്ട് വീട്ടുകാര്‍ ഓടിയെത്തിയപ്പോഴാണ് ചോരയൊലിക്കുന്ന നിലയില്‍ കുഞ്ഞിനെ കണ്ടത്. വീട്ടുകാര്‍ നായയെ ഓടിച്ചു വിട്ടു.

കുഞ്ഞിന് പുറമെ പ്രദേശത്തെ മറ്റ് മൂന്നുപേര്‍ക്കും ഇതേ തെരുവ് നായയുടെ കടിയേറ്റിട്ടുണ്ട്. മദ്‌റസയില്‍ പോവുകയായിരുന്ന മറ്റുരത്തങ്ങാടി പുളിക്കല്‍ റിഷാദ് അലി, മുസ്ലിയാരങ്ങാടിലുള്ള നാരായണന്‍, മുനമ്പത്ത് സൈനബ എന്നിവര്‍ക്കാണ് പരിക്കേറ്റത്.ഇവര്‍ക്കും പ്രാഥമിക ചികിത്സ നല്‍കി. പ്രദേശത്ത് തെരുവ് നായ ശല്യം കടുത്ത രീതിയില്‍ നിലനില്‍ക്കുന്നുണ്ടെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. വീടിനകത്ത് പോലും കുട്ടികള്‍ക്ക് സുരക്ഷിതത്വമില്ലാത്ത അവസ്ഥയാണെന്നും, അധികൃതര്‍ അടിയന്തരമായി ഇടപെട്ട് അക്രമകാരികളായ നായകളെ പിടികൂടാന്‍ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് നാട്ടുകാര്‍ രംഗത്തെത്തിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആയിരത്തിലധികം ജീവനുകൾ കവർന്ന് നേപ്പാൾ മിന്നൽ പ്രളയം ; 3916 പേരെക്കൂടി കണ്ടെത്താനുണ്ടെന്ന് ഔദ്യോഗിക...

0
കാഠ്മണ്ഡു: നേപ്പാൾ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 1000 കടന്നു. നേപ്പാളിൽ...

കേന്ദ്രമന്ത്രി ചിരാഗ് പാസ്വാന് വധഭീഷണി ; ഭീകരർ വധിക്കുമെന്നറിയിച്ച് തപാലിൽ കത്ത് ലഭിച്ചു

0
ന്യൂഡൽഹി: കേന്ദ്ര ഭക്ഷ്യ സംസ്കരണ വ്യവസായ മന്ത്രി ചിരാ​ഗ് പാസ്വാന് വധഭീഷണി....

പന്തളം കുരമ്പാലയിൽ അയൽവാസിയെ കുത്തി പരിക്കേൽപ്പിച്ചയാൾ റിമാൻഡിൽ

0
പന്തളം : പന്തളം കുരമ്പാല ഈരിക്കലയ്യത്ത് ജംഗ്ഷനിൽ വീടിനു മുന്നിൽ റോഡ്...

കോന്നി ചെങ്ങറയിൽ ഇലക്ട്രീഷ്യൻ ഷോക്കേറ്റ് മരിച്ചു

0
കോന്നി: ചെങ്ങറയിൽ നിർമാണത്തിലിരുന്ന പുതിയ വീടിന്റെ വയറിങ് ജോലികൾക്കിടെ ഇലക്ട്രീഷ്യൻ ഷോക്കേറ്റ്...