തിരുവനന്തപുരം : ജലഗതാഗത വകുപ്പിന്‍റെ പുതിയ അഞ്ച് പ്രീമിയം എസി ബോട്ടുകൾ ഒരുങ്ങുന്നു. സൗരോർജത്തിൽ പ്രവർത്തിക്കുന്ന ബോട്ടുകളിൽ 20 സീറ്റാണ് ഉണ്ടാകുക. മികച്ച യാത്രാസൗകര്യവും സുരക്ഷാക്രമീകരണങ്ങളും ബോട്ടുകളിലുണ്ടാകും. 20 സീറ്റുള്ള ബോട്ടുകൾ ആദ്യമാണ് നിർമിക്കുന്നത്. ഇവയുടെ നിർമാണം ആലപ്പുഴയിൽ അന്തിമഘട്ടത്തിലാണ്. കൂടുതൽ ഗ്രാമമേഖലകളിലും ഇടതോടുകളിലും സഞ്ചരിക്കാനാണ് ചെറിയ ബോട്ടുകൾ നിർമിക്കാൻ തീരുമാനിച്ചത്. നിലവിലെ ടൂറിസ്റ്റ് സർവീസുകളായ സീ അഷ്‌ടമുടി, സീ കുട്ടനാട്, വേഗ, ഇന്ദ്ര എന്നിവക്ക് ലഭിച്ച മികച്ച പ്രതികരണമാണ് കൂടുതൽ ബോട്ടുകൾ രംഗത്തിറക്കാനുള്ള കാരണം. ദിവസം 50,000 രൂപയോളമാണ് ഇവയുടെ ശരാശരി വരുമാനം. കൊല്ലത്തുനിന്ന് ആരംഭിച്ച് സാമ്പ്രാണിക്കോടി, മൺറോത്തുരുത്ത്, പെരുങ്ങാലം, പെരുമൺ, കാക്കത്തുരുത്ത് വഴി അഷ്‌ടമുടി കായലിലൂടെയാണ് സീ അഷ്‌ടമുടിയുടെ യാത്ര.
ആലപ്പുഴയിൽനിന്ന് പുന്നമട, മുഹമ്മ, പാതിരാമണൽ, കുമരകം, ആർ ബ്ലോക്ക്, മാർത്താണ്ഡംകായൽ, ചിത്തിര കായൽ വഴിയാണ് സീ കുട്ടനാടും വേഗയും സർവീസ് നടത്തുന്നത്. കൊച്ചി കേന്ദ്രീകരിച്ച് ഇന്ദ്രയും സർവീസ് നടത്തുന്നു. ഇവയ്‌ക്കു പുറമേ പയ്യന്നൂർ കവ്വായി കായൽ കേന്ദ്രീകരിച്ചും ബോട്ടുകളുണ്ട്. 4–5 മണിക്കൂർ നീളുന്ന യാത്രയിൽ ഭക്ഷണം അടക്കമുണ്ട്. കൂടുതൽ ഗ്രാമമേഖലകൾ ഉൾപ്പെടുന്ന റൂട്ടുകളിലാവും പുതിയ സർവീസ്. കേന്ദ്ര ഉൾനാടൻ ജലഗതാഗത അതോറിറ്റിയുടെയും മാരിടൈം ബോർഡിന്റെയും സുരക്ഷാമാനദണ്ഡങ്ങൾ അനുസരിച്ചാണ് ഇവ നിർമിക്കുന്നത്. സൗരോർജം ലഭ്യമല്ലാത്ത സമയങ്ങളിൽ പ്രവർത്തിക്കാൻ കഴിയുന്ന ആധുനിക സജ്ജീകരണങ്ങൾ ബോട്ടിലുണ്ടാകും.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033