Saturday, April 20, 2024 11:25 am

തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളും ബിജെപിക്ക് ഒപ്പം നില്‍ക്കുo : മോദി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ബിജെപി നിര്‍വ്വാഹക സമിതി സമാപിച്ചു. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളും ബിജെപിക്ക് ഒപ്പം നില്‍ക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഉത്തര്‍പ്രദേശ് അടക്കം അഞ്ച് സംസ്ഥാനങ്ങളില്‍ അടുത്ത വര്‍ഷം ആദ്യം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് തന്നെയായിരുന്നു ദേശീയ നിര്‍വ്വാഹക സമിതിയിലെ പ്രധാന ചര്‍ച്ച. തെരഞ്ഞെടുപ്പ് സംസ്ഥാനങ്ങളിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ ബിജെപി മുഖ്യമന്ത്രിമാര്‍ യോഗത്തെ അറിയിച്ചു.

Lok Sabha Elections 2024 - Kerala

യുപിയില്‍ വലിയ മുന്നേറ്റത്തോടെ ഭരണത്തുടര്‍ച്ച എന്നായിരുന്നു മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ റിപ്പോര്‍ട്ട്. പഞ്ചാബില്‍ എല്ലാ സീറ്റിലും ബിജെപി മത്സരിക്കണമെന്ന ആവശ്യവും ഉയര്‍ന്നു. തെരഞ്ഞെടുപ്പ് പ്രചാരണ ഒരുക്കങ്ങള്‍ ഊര്‍ജ്ജിതമാക്കാനുള്ള തീരുമാനങ്ങള്‍ യോഗം കൈക്കൊണ്ടു.

വിശ്വാസത്തിന്റെ പാലമായി ബിജെപി പ്രവര്‍ത്തകര്‍ മാറണമെന്നും ദേശീയ നിര്‍വ്വാഹക സമിതി യോഗത്തില്‍ മോദി പറഞ്ഞു. പുസ്തകങ്ങള്‍ വായിച്ചല്ല ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചുള്ള പരിചയമാണ് തന്റെ അറിവെന്നും സേവനമാണ് പുതിയ കാലത്തെ സംഘടനാ പ്രവര്‍ത്തനമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ദില്ലിയിലെ എന്‍ഡിഎംസി ഹാളില്‍ ആഘോഷാരവങ്ങളോടെയായിരുന്നു നിര്‍വ്വാഹക സമിതി യോഗം നടന്നത്.

കൊവിഡ് പ്രതിരോധ വാക്‌സിന്‍ വിതരണം 100 കോടി പിന്നിട്ടതില്‍ പ്രധാനമന്ത്രിയെ യോഗം അഭിനന്ദിച്ചു. കേരളം, പശ്ചിമബംഗാള്‍ സംസ്ഥാനങ്ങളിലെ തിരിച്ചടി സംബന്ധിച്ച വിലയിരുത്തലും യോഗത്തിലുണ്ടായി. മതതീവ്രവാദികളോടുള്ള പ്രീണന നയമാണ് കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിനെന്ന് ബിജെപി അദ്ധ്യക്ഷന്‍ ജെ പി നദ്ദ ആരോപിച്ചു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ജില്ലാ കൃഷിവിജ്ഞാനകേന്ദ്രത്തിലെ താറാവുകളെ തെരുവ് നായ്ക്കൾ കടിച്ചുകൊന്നു

0
പുല്ലാട് : ജില്ലാ കൃഷിവിജ്ഞാനകേന്ദ്രത്തിലെ താറാവുകളെ തെരുവ് നായ്ക്കൾ കടിച്ചുകൊന്നു. 10...

മദ്യ കുംഭകോണ കേസിൽ മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി ഏപ്രിൽ 30ലേക്ക്...

0
ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇടക്കാല ജാമ്യം തേടി ആം ആദ്മി...

ഉദ്യോഗസ്ഥർക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടി ; അവസരം മുതലെടുത്ത് സ്വകാര്യ ബസുകൾ, ന്യായികരിച്ച് ജീവനക്കാർ…!

0
ആലപ്പുഴ: ഉദ്യോഗസ്ഥർ തിരഞ്ഞെടപ്പ് ഡ്യൂട്ടിക്ക് പിന്നാലെ പോയതോടെ സ്വകാര്യ ബസുകൾ വീണ്ടും...

പടുതോട് പാലത്തിന് സമീപം വഴിമുടക്കി തടികള്‍ ; ദുരിതത്തില്‍ യാത്രക്കാര്‍

0
മല്ലപ്പള്ളി : കോടികൾ ചെലവഴിച്ച് ആധുനികരീതിയിൽ നവീകരിച്ച റോഡ് തടി ഡിപ്പോയാക്കി...