ഭുവനേശ്വർ: അഞ്ച് തവണ ബിജു ജനതാദൾ എംഎൽഎ അരബിന്ദ ധാലി ബിജെപിയിൽ. വിരമിച്ച ഐഎഎസ് ഓഫീസർ ഹ്രുസികേശ് പാണ്ഡ, മുൻ ബിജെഡി എംഎൽഎ മുകുന്ദ സോഡി, റിട്ടയേർഡ് എയർ മാർഷൽ ദിലീപ് കുമാർ പട്നായിക്, രാജ്യസഭയിലെ മുൻ ജോയിൻ്റ് സെക്രട്ടറി രമാകാന്ത ദാസ്, ബിജെഡിയുടെ ദിഗപഹണ്ടി ബ്ലോക്ക് ചെയർമാൻ ബിപിൻ പ്രധാൻ എന്നിവരും ബിജെപിയിൽ ചേർന്നു.
അസം ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ മൻമോഹൻ സമലിന്റെയും എംപി അപരാജിത സാരംഗിയുടെയും സാന്നിധ്യത്തിലായിരുന്നു അംഗത്വം സ്വീകരിച്ചത്. നവീൻ പട്നായികിന്റെ ബിജെഡിക്കുള്ളിൽ ജനാധിപത്യമില്ലെന്നും മുതിർന്ന നേതാക്കളെ അവഗണിക്കുകയാണെന്നും മാദ്ധ്യമങ്ങളെ അഭിസംബോധന ചെയ്ത് അരബിന്ദ ധാലി ആരോപിച്ചു.