32 അടി താഴ്ചയുള്ള കുഴൽക്കിണറിൽ അഞ്ച് വയസ്സുകാരൻ വീണു

For full experience, Download our mobile application:
Get it on Google Play

ജലവാർ: രാജസ്ഥാനിൽ 32 അടി താഴ്ചയുള്ള കുഴൽക്കിണറിൽ വീണ അഞ്ച് വയസ്സുകാരനെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു. ജലവാർ ജില്ലയിലെ ഒരു കൃഷിയിടത്തിന് സമീപം കളിച്ചുകൊണ്ടിരുന്ന പ്രഹ്ലാദ് എന്ന 5 വയസ്സുള്ള ആൺകുട്ടി, ഇന്നലെ ഉച്ചയ്ക്ക് 1.15 ഓടെ സമീപത്തുള്ള കുഴൽക്കിണറിൽ വീഴുകയായിരുന്നു. ഇതറിഞ്ഞ കുട്ടിയുടെ മാതാപിതാക്കൾ ഉടൻ തന്നെ പോലീസിൽ വിവരമറിയിച്ചു.ദുരന്ത നിവാരണ സേന സ്ഥലത്തെത്തി കുട്ടിയെ രക്ഷിക്കാൻ ശ്രമം തുടങ്ങി. 32 അടി താഴ്ചയുള്ള കുഴൽക്കിണറിൽ കുടുങ്ങിക്കിടക്കുന്ന കുട്ടി അബോധാവസ്ഥയിലാണെന്നും പൈപ്പ് വഴി ആവശ്യമായ ഓക്സിജൻ നൽകുന്നുണ്ടെന്നും അധികൃതർ അറിയിച്ചു. കൂടാതെ, ജെസിബി മെഷീനിന്റെ സഹായത്തോടെ കുട്ടിയെ രക്ഷിക്കാൻ രക്ഷാസംഘം പ്രവർത്തിക്കുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി. അതേസമയം , ഈ കുഴൽക്കിണർ രണ്ടു ദിവസം മുമ്പാണ് കുഴിച്ചതെന്ന് കുട്ടിയുടെ അച്ഛൻ പറഞ്ഞു . വെള്ളം വരാത്തതിനാൽ ഞങ്ങൾ അത് അടച്ചുപൂട്ടാൻ പദ്ധതിയിട്ടിരുന്നു, അപ്പോഴേക്കും ഈ സംഭവം നടന്നിരുന്നു- അദ്ദേഹം പറഞ്ഞു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അന്ത്യോദയ അന്നയോജന ; ഭക്ഷ്യ ധാന്യത്തിന് നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി കേന്ദ്ര സർക്കാർ

0
ന്യൂ‍‌‍‍‍‍ഡൽഹി : ഏറ്റവും ദരിദ്രരായ കുടുംബങ്ങൾക്കു വേണ്ടിയുള്ള അന്ത്യോദയ അന്നയോജന വഴി...

സംസ്ഥാന ബജറ്റിലെ വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിളവുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് മുസ്ലിം ലീഗ്...

0
മലപ്പുറം: സംസ്ഥാന ബജറ്റിലെ വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിളവുമായി ബന്ധപ്പെട്ട വിവാദത്തിൽ...

മദ്യനയത്തിൽ മുഖ്യമന്ത്രിയുടെ വിശദീകരണം തൃപ്തികരമല്ലെന്ന് പി രാജീവ്‌

0
കൊച്ചി: മദ്യനയത്തിൽ മുഖ്യമന്ത്രിയുടെ വിശദീകരണം തൃപ്തികരമല്ലെന്ന് പി രാജീവ്‌. ശക്തമായ പ്രതിഷേധം...

വീര്യം കുറഞ്ഞ മദ്യം വിഷയത്തിൽ മുന്നണിക്കകത്ത് പ്രശ്നങ്ങളില്ലെന്ന് മന്ത്രി ഷിബു ബേബി ജോൺ

0
പത്തനംതിട്ട: വീര്യം കുറഞ്ഞ മദ്യം വിഷയത്തിൽ മുന്നണിക്കകത്ത് പ്രശ്നങ്ങളില്ലെന്ന് മന്ത്രി ഷിബു ബേബി...