പത്തനംതിട്ട : മഹാപ്രളയം നടന്നിട്ട് അഞ്ചുവര്‍ഷം പിന്നിടുന്നു. മഹാപ്രളയം കേരളത്തെ ഒന്നാകെ മുക്കികളഞ്ഞ വർഷമായിരുന്നു 2018. 1924ലെ പ്രളയത്തിനുശേഷം ഏറ്റവും വലിയ വെള്ളപ്പൊക്ക ദുരന്തത്തിനാണ് കേരളം സാക്ഷ്യം വഹിച്ചത്. അണക്കെട്ടുകളിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നതോടെ അവയുടെ ഷട്ടറുകൾ തുറന്നുവിട്ടത് വെള്ളപ്പൊക്കത്തിന്‍റെ ആഘാതം വർധിപ്പിച്ചു. ചരിത്രത്തിലാദ്യമായി 54 അണക്കെട്ടുകളിൽ 35 എണ്ണവും തുറന്നുവിടേണ്ടിവന്നു. 26 വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് ചെറുതോണി അണക്കെട്ടിന്‍റെ 5 ഷട്ടറുകൾ ഒരുമിച്ചു തുറന്നത്.
കനത്ത മഴയിലും പ്രളയത്തിലും ഉരുൾപൊട്ടലിലും ഏകദേശം 483 പേർ മരിച്ചതായാണ് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത്. 14 പേരെ കാണാതായി. കാലവർഷം ശക്തമായ ഓഗസ്റ്റ് 21 ന് 3,91,494 ലക്ഷം കുടുംബങ്ങളിൽ നിന്നായി 14,50,707 ആളുകൾ ദുരിതാശ്വാസ ക്യാമ്പുകളിൽ ജിവിക്കേണ്ട അവസ്ഥയിലെത്തി. കേരളത്തിലെ 14 ജില്ലകളിലും അതീവ ജാഗ്രതാ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. പ്രാഥമിക വിലയിരുത്തൽ പ്രകാരം ഏകദേശം 40,000 കോടി രൂപയുടെ നഷ്ടമാണ് കേരളത്തിന് ഉണ്ടായത്.
2018 ഓഗസ്റ്റ് 15ന് പുലർച്ചെയാണ് റാന്നി മുങ്ങിത്തുടങ്ങിയത്. നേരം പുലർന്നപ്പോഴേക്കും പമ്പാനദി, കല്ലാറ്, കക്കാട്ടാറ് എന്നിവയുടെ തീരങ്ങളൊന്നും പുറമേ കാണാത്ത വിധത്തിൽ വെള്ളം നിറഞ്ഞിരുന്നു. റാന്നി ടൗണിൽ മാമുക്ക് ജംഗ്ഷനിലാണ് ആദ്യം വെള്ളം കയറിയത്. നിമിഷങ്ങൾക്കുള്ളിൽ ഒന്നും രണ്ടും നില മുങ്ങി. പെരുമ്പുഴ, ഇട്ടിയപ്പാറ, മാമുക്ക്, പേട്ട, പുളിമുക്ക് തുടങ്ങി റാന്നി ടൗൺവരെ ഏറെക്കുറെ പൂർണമായി മുങ്ങിയിരുന്നു. ഹെലികോപ്ടർവരെ ഉപയോഗിച്ചാണ് രക്ഷാപ്രവർത്തനം നടത്തിയത്. നൂറുകണക്കിനു വാഹനങ്ങളാണ് പ്രളയത്തിൽ നശിച്ചത്. വ്യാപാര സ്ഥാപനങ്ങൾ ഏറെക്കുറെ പൂർണമായി നശിച്ചു. ട്രാൻസ്ഫോമറുകളിൽ വെള്ളം കയറി വൈദ്യുതി വിതരണം പൂർണമായി നിലച്ചിരുന്നു. മനുഷ്യ നിർമിത പ്രളയമെന്നാണ് ഹൈക്കോടതി നിയോഗിച്ച അഭിഭാഷകൻ കണ്ടെത്തിയത്. ഇതിനെ സർക്കാർ എതിർത്തെങ്കിലും പ്രളയത്തിന്‍റെ പ്രധാന കാരണം മുന്നറിയിപ്പില്ലാതെ ഡാമുകൾ ഒന്നിച്ചു തുറന്നുവിട്ടതാണ്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033