Wednesday, July 2, 2025 10:34 am

ഉരുൾപൊട്ടലുണ്ടായ മേഖലയിലെ പ്രവർത്തനങ്ങളുടെ ഏകോപനത്തിന് ഇന്റര്‍നെറ്റ് വേഗത ഇല്ലെന്ന പ്രശ്‌നം പരിഹരിച്ചു

For full experience, Download our mobile application:
Get it on Google Play

മേപ്പാടി: ഉരുൾപൊട്ടലുണ്ടായ മേഖലയിലെ പ്രവർത്തനങ്ങളുടെ ഏകോപനത്തിന് ഇന്റര്‍നെറ്റ് വേഗത ഇല്ലെന്ന പ്രശ്‌നം പരിഹരിച്ചു. ചൂരല്‍മലയില്‍ താല്‍ക്കാലിക ടവര്‍ സ്ഥാപിച്ചതോടെ ഒന്നര കിലോമീറ്റർ ദൂരത്തില്‍ വിവിധ മൊബൈല്‍ സേവന ദാതാക്കളുടെ ഹൈസ്പീഡ് സിഗ്നല്‍ ഇനി ലഭിക്കും. ഇന്‍ഡസ് ടവേഴ്‌സാണ് ദുരന്തഭൂമിയില്‍ താല്‍ക്കാലിക മൊബൈല്‍ ടവര്‍ ഒരുക്കിയത്. മൂന്ന് സ്വകാര്യ കമ്പനികളുടെ നെറ്റ് വര്‍ക്ക് ആന്റിനകള്‍ ഈ ടവറില്‍ സ്ഥാപിച്ചതോടെ പ്രദേശത്തെ ഇന്റര്‍നെറ്റ് വേഗത വര്‍ധിച്ചിട്ടുണ്ട്. ഇരുപത് ദിവസം താല്‍ക്കാലിക ടവര്‍ ചൂരല്‍മലയില്‍ പ്രവര്‍ത്തിക്കും. ഫോണ്‍, ഇന്റര്‍നെറ്റ് കേബിളുകള്‍ അടക്കം സര്‍വ്വതും മഹാദുരന്തത്തില്‍ തകര്‍ന്നുപോയതോടെ ഇവിടെ നിന്നുള്ള ആശയ വിനിമയം എളുപ്പമായിരുന്നില്ല. ഈ സാഹചര്യത്തിലാണ് താല്‍ക്കാലിക ടവര്‍ സ്ഥാപിക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്. ദുരന്തം നടന്ന് ഒരാഴ്ച പിന്നിട്ടതോടെയാണ് ടവറിനുള്ള സാമഗ്രികള്‍ ചൂരല്‍മലയിലേക്ക് എത്തിക്കാനായത്.

അതിനിടെ ഉരുള്‍പൊട്ടലില്‍ റേഷന്‍ കാര്‍ഡ് നഷ്ടമായവര്‍ക്ക് പകരം കാര്‍ഡുകളുടെ വിതരണം തുടങ്ങി. ക്യാമ്പുകളില്‍ കഴിയുന്ന ആളുകളില്‍ നിന്നും ലഭിച്ച അപേക്ഷകളുടെ അടിസ്ഥാനത്തില്‍ പുഞ്ചിരി മറ്റത്തെ മൂന്ന് പേര്‍ക്കും ചൂരല്‍മല നിവാസികളായ അഞ്ച് പേര്‍ക്കുമാണ് റവന്യൂ മന്ത്രി കെ. രാജന്‍ പുതിയ കാര്‍ഡുകള്‍ വിതരണം ചെയ്തത്. ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് രേഖകള്‍, തൊഴില്‍, മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ ഉള്‍പ്പെടെ സമ്പൂര്‍ണ്ണ പുനരധിവാസം നല്‍കുന്നതിന്റെ ആദ്യ പടിയാണ് റേഷന്‍ കാര്‍ഡ് വിതരണമെന്ന് മന്ത്രി പറഞ്ഞു. ക്യാമ്പുകളില്‍ വിവര ശേഖരണം നടത്തി നഷ്ടപ്പെട്ട എല്ലാ രേഖകളും ബന്ധപ്പെട്ടവര്‍ക്ക് നല്‍കാന്‍ അദാലത്ത് മാതൃകയില്‍ ക്യാമ്പ് മേപ്പാടിയില്‍ സംഘടിപ്പിക്കും. നഷ്ടപ്പെട്ട രേഖകള്‍ കൃത്യതയോടെ ലഭിക്കാനുള്ള സംവിധാനമൊരുക്കാന്‍ ജില്ല കലക്ടര്‍ക്ക് നിർദേശം കൊടുത്തിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കണ്ണൂർ മാങ്ങാട്ടിടത്ത് കണ്ടെത്തിയ ബോംബുകൾ ഇന്ന് നിർവീര്യമാക്കും

0
കണ്ണൂർ : കണ്ണൂർ മാങ്ങാട്ടിടത്ത് കണ്ടെത്തിയ ബോംബുകൾ ഇന്ന് നിർവീര്യമാക്കും. പഴക്കമുള്ള...

കോന്നി ആനക്കൂട്ടിലെ കുട്ടിയാന കൊച്ചയ്യപ്പൻ ചരിഞ്ഞു

0
കോന്നി : കോന്നി ആനക്കൂട്ടിലെ കുട്ടിയാന കൊച്ചയ്യപ്പൻ ചരിഞ്ഞു. ഇന്ന്...

തിരുവല്ല എസ്.എൻ.ഡി.പി പടിഞ്ഞാറ്റുശേരി ശാഖയിൽ ഗുരുവിചാര ജ്ഞാനയജ്ഞം നടന്നു

0
തിരുവല്ല : എസ്.എൻ.ഡി.പി.യോഗം പടിഞ്ഞാറ്റുശേരി 1880 ശാഖയിൽ ഗുരുവിചാര ജ്ഞാനയജ്ഞം...

ജോയിന്റ് കൗൺസിൽ പത്തനംതിട്ട ജില്ലാ കമ്മിറ്റി മാർച്ചും ധർണ്ണയും നടത്തി

0
പത്തനംതിട്ട : സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണം സമയ ബന്ധിതമായി...