പത്തനംതിട്ട : അരലക്ഷം കടകളില്‍ അളവുതൂക്ക, വിലവിവര പട്ടിക ബില്ലിംഗ് സംവിധാനങ്ങളുടെ പരിശോധന പരിപാടി ‘ജാഗ്രത’, ആയിരം പെട്രോള്‍/ ഡീസല്‍ പമ്പുകളില്‍ കൃത്യമായ അളവ് ഉറപ്പുവരുത്തുന്ന ‘ക്ഷമത’ പദ്ധതികളുടെ രണ്ടു പരിശോധന-ബോധവല്‍ക്കരണ വാഹനങ്ങളുടെ ജില്ലാതല ഫ്‌ളാഗ് ഓഫ് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ നിര്‍വഹിച്ചു.
കളക്ടറേറ്റ് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ പ്രസിഡന്റ് അഡ്വ. ബേബിച്ചന്‍ വെച്ചൂച്ചിറ, ജില്ലാ സപ്ലൈ ഓഫീസര്‍ എം.അനില്‍, ലീഗല്‍ മെട്രോളജി ഡെപ്യൂട്ടി കണ്‍ട്രോളര്‍ കെ.ആര്‍. വിപിന്‍, കണ്‍സ്യൂമര്‍ വിജിലന്‍സ് സെന്റര്‍ ജില്ലാ സെക്രട്ടറി ശബരീനാഥ് തുടങ്ങിയവര്‍ പങ്കെടുത്തു. സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പരിപാടിയുടെയും ലോക ഉപഭോക്തൃ അവകാശദിനത്തിന്റെയും ഭാഗമായാണ് ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃ- ലീഗല്‍ മെട്രോളജി വകുപ്പിന്റെ നേതൃത്വത്തില്‍ ക്ഷമത, ജാഗ്രത പദ്ധതികളുടെ ജില്ലാതല ഉദ്ഘാടനം നടത്തിയത്.