വെണ്മണി : വെണ്മണി കല്യാൽത്തറ ജംഗ്ഷനിൽ സാമുഹ്യ വിരുദ്ധർ നശിപ്പിച്ച കേരളാ പ്രദേശ് ഗാന്ധി ദർശൻ സമതിയുടെ കൊടിമരം പുന:സ്ഥാപ്പിച്ചു. കൊടിമരം നശിപ്പിച്ച പ്രതികളെ ഉടന്‍ കണ്ടു പിടിച്ച് മാതൃകപരമായി ശിക്ഷിക്കണമെന്ന് വെൺമണി ഗാന്ധി ദർശൻ മണ്ഡലം പ്രസിഡന്റ് ബാബു മരന്നുരേത്ത് അവിശ്വപ്പെട്ടു. ബാബു മരന്നുരേത്ത് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ തോമസ് റ്റി തോമസ്, എ.ജെ തങ്കച്ചൻ, പഞ്ചായത്ത് മെമ്പർ മറിയാമ്മ ചെറിയാൻ മനോജ് കിണറ്റാലിൽ, കെ.പി ശശിധരൻ, ലിബു മണപ്പാട്ടിൽ, സന്തോഷ് കല്യാൽത്തറ, അനിൽവെൺമണി, അനു പുന്തല സുജിത്ത് എന്നിവർ പങ്കെടുത്തു.
ഗാന്ധി ദർശൻ സമതിയുടെ കൊടിമരം പൂന:സ്ഥാപിച്ചു
RECENT NEWS
Advertisment