പെരുമ്പാവൂര്‍ : ചാര്‍ജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ചു. വല്ലം റയോണ്‍പുരം റോഡില്‍ പോസ്റ്റ് ഓഫിസിനു സമീപം പ്ലാസ്റ്റിക് ഫര്‍ണിച്ചര്‍ ഗോഡൗണിന് മുന്നില്‍ ചാര്‍ജ് ചെയ്യുന്നതിനിടെ സ്കൂട്ടറില്‍ തീപടരുകയായിരുന്നു. നിരവധി വാഹനങ്ങളും പ്ലാസ്റ്റിക് ഫര്‍ണിച്ചറുകളും ഇരിക്കുന്നതിന് സമീപത്തായിരുന്നു സംഭവം. സ്ഥലത്തെത്തിയ അഗ്നിരക്ഷസേന വൈദ്യുതി ബന്ധം വിച്ഛേദിച്ച് തീയണച്ചതിനാല്‍ അപകടം ഒഴിവായി. തൊടാപറമ്പ് സ്വദേശി അരുണ്‍ കൃഷ്ണയുടേതാണ് വാഹനം.
അഗ്നിരക്ഷസേന സ്റ്റേഷന് ഓഫിസര്‍ എന്‍.എച്ച്. അസൈനാര്‍, അസി. സ്റ്റേഷന് ഓഫിസര്‍ പി.എന്‍. സുബ്രഹ്മണ്യന് എന്നിവരുടെ നേതൃത്വത്തില്‍ സിവില്‍ ഡിഫന്‍സ് അംഗങ്ങളായ ഷുഹൈബ് സുധീര്‍, ക്രിസ്റ്റി ആന്റണി എന്നിവരാണ് തീയണച്ചത്.