Monday, July 7, 2025 1:02 am

അരങ്ങേറ്റത്തിനൊരുങ്ങി ഫ്ലാഷ് ചാർജ് എനർജി സൊലൂഷൻസ് : ആദ്യ ഘട്ടത്തിൽ സംസ്ഥാനത്തുടനീളം 40 അത്യാധുനിക ഇലക്ട്രിക് സൂപ്പർചാർജറുകൾ സ്ഥാപിക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഫ്ലാഷ്ചാർജ് എനർജി സൊലൂഷൻസ്, സംസ്ഥാനത്ത് 40 അത്യാധുനിക ഇലക്ട്രിക് സൂപ്പർചാർജറുകൾ സ്ഥാപിക്കും. 180 കിലോവാട്ട് ശേഷിയുള്ള അതിവേഗ ചാർജറുകളാണ് വരുന്നത്. കേരളത്തിൽ നിന്നുള്ള പ്രമുഖ ഊർജസാങ്കേതികവിദ്യാ സംരംഭമായ ചാർജ്മോഡുമായി സഹകരിച്ചാണ് നീക്കം. ഫ്ലാഷ്ചാർജ് എനർജി സൊലൂഷൻസിന്റെ ആദ്യത്തെ പ്രോജക്ടാണിത്. കേരളത്തിലുടനീളം നഗര-ഗ്രാമ വ്യത്യാസങ്ങളില്ലാതെ ചാർജിങ് കേന്ദ്രങ്ങൾ സ്ഥാപിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇലക്ട്രിക് വാഹനയുടമകൾക്ക് ബുദ്ധിമുട്ടുകളില്ലാതെ സംസ്ഥാനത്തെവിടെയും യാത്ര ചെയ്യാനും എളുപ്പത്തിൽ വാഹനങ്ങൾ ചാർജ് ചെയ്യുന്നതിനുമുള്ള സൗകര്യങ്ങൾ ഉന്നതനിലവാരത്തിൽ ലഭ്യമാക്കും. ഇതിന് 2 മെഗാവാട്ട് വരെ പുനഃരുപയോഗ സാധ്യതയുള്ള ഊർജം പ്രയോജനപ്പെടുത്താനാണ് ഫ്ളാഷ്‌ചാർജ്-ചാർജ്മോഡ് സഖ്യം ഉദ്ദേശിക്കുന്നത്. ഇതിനായി ചാർജിങ് സ്റ്റേഷനുകളിൽ സോളാർ സംവിധാനവും ഉൾക്കൊള്ളിക്കും. സുസ്ഥിരവും പരിസ്ഥിതിസൗഹൃദപരവുമായ യാത്രാസൗകര്യങ്ങൾ ഒരുക്കുകയാണ് ഇരുസ്ഥാപനങ്ങളുടെയും സംയുക്ത പ്രവർത്തനലക്ഷ്യം.

വാഹനങ്ങൾ ചാർജ് ചെയ്യുന്നതിന് ആവശ്യത്തിന് സംവിധാനങ്ങളില്ലാത്തതും അതിവേഗ ചാർജറുകളുടെ അഭാവവും പരിഹരിക്കാനാണ് ഈ സഹകരണത്തിലൂടെ ഉദ്ദേശിക്കുന്നതെന്ന് ഫ്ലാഷ്ചാർജ് സിഇഒ രാജേഷ് നായർ പറഞ്ഞു. ഇലക്ട്രിക്ക് വാഹനങ്ങൾക്ക് സുഗമമായി പ്രവർത്തിക്കാനാകുന്ന ഒരു അനുകൂല അന്തരീക്ഷം സംസ്ഥാനത്തുടനീളം ലഭ്യമാക്കും. വ്യക്തിഗത ആവശ്യങ്ങൾക്ക് മാത്രമല്ല, വാണിജ്യാവശ്യങ്ങൾക്കും ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിക്കുന്നതിനുള്ള സാദ്ധ്യതകൾ ഇതോടെ വർധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഫ്ലാഷ്ചാർജുമായുള്ള സഹകരണം, തങ്ങളുടെ ലക്ഷ്യങ്ങളുമായി ഒത്തുപോകുന്നതാണെന്ന് ചാർജ്മോഡിന്റെ സഹസ്ഥാപകനും സിഇഒയുമായ എം. രാമനുണ്ണിയും പ്രതികരിച്ചു. അതിനൂതന ചാർജിങ് സംവിധാനങ്ങൾ ആദ്യമെത്തിക്കുക എന്ന ദൗത്യത്തിൽ മുൻപന്തിയിലാണ് ചാർജ്‌മോഡ്. ഇലക്ട്രിക് വാഹനയുടമകളുടെ യാത്രാനുഭവം മെച്ചപ്പെടുത്തുന്നതിൽ ഈ ശ്രമങ്ങൾ വലിയ പങ്കുവഹിക്കുമെന്നും അദ്ദേഹം പറഞ്ഞു. 180 കിലോവാട്ട് അതിവേഗ ശേഷിയുള്ള ചാർജറുകൾ യാത്രക്കാർക്ക് ഏറെ ഉപകാരപ്രദമായിരിക്കും. ചാർജ് തീരുമോയെന്ന ആശങ്ക വലിയൊരളവ് കുറയ്ക്കുന്നതിനൊപ്പം, മിനിറ്റുകൾക്കകം ചാർജിങ് പൂർത്തിയാക്കി യാത്ര തുടരാമെന്ന പ്രത്യേകതയുമുണ്ട്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഇടുക്കി ജില്ലയിലെ ജീപ്പ് സവാരികൾക്ക് ജില്ലാ കളക്ടർ നിരോധനം ഏർപ്പെടുത്തി

0
ഇടുക്കി : ജില്ലയിലെ ജീപ്പ് സവാരികൾക്ക് ജില്ലാ കളക്ടർ നിരോധനം ഏർപ്പെടുത്തി....

ബസ് ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പുരോഹിതൻ മരിച്ചു

0
തിരുവനന്തപുരം: ബൈക്കിൽ തമിഴ്നാട് ട്രാൻസ്പോർട്ട് ബസ് ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പുരോഹിതൻ...

തിരുവനന്തപുരം നെയ്യാർഡാമിൽ കെഎസ്ആർടിസി ബസ്സുകള്‍ കൂട്ടിയിടിച്ച് ഡ്രൈവർക്ക് ഗുരുതരപരിക്ക്

0
തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാർഡാമിൽ കെഎസ്ആർടിസി ബസ്സുകള്‍ കൂട്ടിയിടിച്ച് ഡ്രൈവർക്ക് ഗുരുതരപരിക്ക്. 10...

മെഡിക്കൽ കോളേജ് അപകടത്തിൽ സർക്കാരിന് എതിരായ പ്രചാരണത്തെ പ്രതിരോധിക്കാൻ എൽഡിഎഫ്

0
കോട്ടയം: മെഡിക്കൽ കോളേജ് അപകടത്തിൽ സർക്കാരിന് എതിരായ പ്രചാരണത്തെ പ്രതിരോധിക്കാൻ എൽഡിഎഫ്....