മയക്കുമരുന്ന് ഇടപാടുകാരന്‍റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച് പോലീസ്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: മയക്കുമരുന്ന് ഇടപാടുകാരന്‍റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച് പോലീസ്. കോഴിക്കോട് നരിക്കുനി സ്വദേശി മുഹമ്മദ് ഷഫാന്റെ ബാങ്ക് അക്കൗണ്ടാണ് മരവിപ്പിച്ചത്. ഒന്നര ലക്ഷത്തോളം രൂപ അക്കൗണ്ടിലുണ്ടായിരുന്നു. സെപ്തംബറില്‍ 481 ഗ്രാം എം.ഡി.എം.എയുമായി ഷഫാന്‍ പിടിയിലായിരുന്നു. തുടര്‍ന്ന് അന്വേഷണം നടത്തി പോലീസ് കൂടുതൽ കടുത്ത നടപടികളുമായി മുന്നോട്ടുപോവുകയായിരുന്നു. എന്‍.ഡി.പി.എസ് നിയമത്തിലെ 68 എഫ് വകുപ്പുപ്രകാരമാണ് ഇത്തരത്തിൽ പ്രതിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചുകൊണ്ടുള്ള കര്‍ശന നടപടി പോലീസ് സ്വീകരിച്ചത്.

ഈ നിയമപ്രകാരം മയക്കുമരുന്ന് കേസിൽ ഉള്‍പ്പെടുന്ന പ്രതികളുടെ വസ്തുവകകളും വാഹനങ്ങളുമടക്കം കണ്ടുകെട്ടാന്‍ പോലീസിന് നടപടി സ്വീകരിയ്ക്കാം. മയക്കുമരുന്ന് കേസുകളിൽ ലഹരിവസ്തുക്കളുമായി പ്രതികള്‍ അറസ്റ്റിലാകുന്ന സംഭവങ്ങള്‍ നിരവധിയാണെങ്കിലും പ്രതികളുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചുകൊണ്ടുള്ള കടുത്ത നടപടികള്‍ അപൂര്‍വമാണ്. സമാനമായ എൻഡിപിഎസ് കേസുകളിലും ഇത്തരത്തിൽ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചുകൊണ്ടുള്ള കടുത്ത നടപടികള്‍ സ്വീകരിക്കാനാണ് പോലീസിന്‍റെ നീക്കം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അലക്ഷ്യമായി പിന്നോട്ടോടിച്ച കാർ തട്ടി റോഡിൽ വീണ സ്കൂട്ടർ യാത്രികൻ ലോറി കയറി മരിച്ചു

0
തിരുവനന്തപുരം: കാർ തട്ടി റോഡിൽ വീണ യുവാവ് എതിർദിശയിൽ നിന്നുവന്ന ലോറിക്കടിയിൽപ്പെട്ട്...

പണം ഉണ്ടാക്കുക മാത്രമാണ് ബിജെപിയുടെ ലക്ഷ്യം ; ടിവികെ കേരള അധ്യക്ഷ സ്ഥാനം വാഗ്ദാനം...

0
കൊച്ചി: കേരളത്തിൽ സംസ്ഥാന അധ്യക്ഷ സ്ഥാനം ടിവികെ വാഗ്ദാനം ചെയ്തെന്ന് നടൻ...

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...