കോന്നി : പത്തനംതിട്ട ജില്ലാ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെയും മലയാലപ്പുഴ മുസല്യാർ എഞ്ചിനീയറിംഗ് കോളേജിന്റെയും സംയുക്താഭിമുഖ്യത്തിൽ നമ്മുടെ ആരോഗ്യം നമ്മുടെ ഉത്തരവാദിത്വം എന്ന മുദ്രാവാക്യം ഉയർത്തി കോന്നി കെ എസ് ആർ ടി സി ഓപ്പറേറ്റിംഗ് സ്റ്റേഷനിൽ ഫ്ലാഷ് മോബ് സംഘടിപ്പിച്ചു. സംസ്ഥാനമൊട്ടാകെ ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തി വരുന്ന പരിപാടിയുടെ ഭാഗമായി പത്തനംതിട്ട ജില്ലയിൽ കോന്നിയിലാണ് ആദ്യ പരിപാടി സംഘടിപ്പിച്ചത്. ഭക്ഷ്യ സുരക്ഷാ ഓഫീസർമാരായ നീതു രവികുമാർ, പ്രശാന്ത് കുമാർ റ്റി ആർ, സീനിയർ ക്ലാർക്ക്മാരായ രാജേഷ് എസ്, പ്രജിത എസ് എന്നിവർ പരിപാടികള്‍ക്ക് നേതൃത്വം നൽകി.
ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെയും മുസല്യാർ എഞ്ചിനീയറിംഗ് കോളേജിന്റെയും സംയുക്താഭിമുഖ്യത്തിൽ ഫ്ലാഷ് മോബ് നടത്തി
RECENT NEWS
Advertisment