വികസന സമതി കടുപ്പിച്ചു ; പാലത്തില്‍ നിന്ന് പരസ്യ ബോര്‍ഡുകള്‍ നീക്കി

For full experience, Download our mobile application:
Get it on Google Play

റാന്നി: താലൂക്ക് വികസന സമതി മുഖം കടുപ്പിച്ചതോടെ മുട്ടുമടക്കി പരസ്യ കമ്പനി. കഴിഞ്ഞ പത്തിലധികം വര്‍ഷങ്ങളായി ജനങ്ങളെയും സര്‍ക്കാരിനേയും കബളിപ്പിച്ചുകൊണ്ട് ലക്ഷങ്ങള്‍ തട്ടിയ പരസ്യ കമ്പനിക്കാണ് ഒടുവില്‍ മുട്ടുമടക്കേണ്ടി വന്നത്. പരസ്യ ബോര്‍ഡുകള്‍ സ്ഥാപിക്കുകയും റാന്നി, മാമുക്ക് പ്രദേശത്തെയും വലിയപാലത്തിലേയും തെരുവു വിളക്കുകള്‍ പ്രകാശിപ്പിക്കുകയും ചെയ്യുമെന്നുള്ള കരാര്‍ ലംഘിച്ച് വൈദ്യുതി ചാര്‍ജ് പോലും അടയ്ക്കാതെ പഞ്ചായത്തുകളെ കബളിപ്പിച്ച കമ്പനിയെ കരാറില്‍ നിന്നും പുറത്താക്കി.

റാന്നി, പഴവങ്ങാടി പഞ്ചായത്തുകളും വികസന സമതിയും ഇതിന് നേതൃത്വം നല്‍കി. വികസന സമതിയില്‍ വന്ന പരാതി ചര്‍ച്ച ചെയ്ത് കമ്പനിക്ക് നോട്ടീസ് നല്‍കിയപ്പോള്‍ പുല്ലുവില പോലും കല്‍പ്പിച്ചില്ലെന്ന് പരാതി ഉയര്‍ന്നിരുന്നു. കഴിഞ്ഞ ദിവസം കൂടിയ വികസന സമതി കടുപ്പിച്ചു തീരുമാനം എടുത്തതോടെ കമ്പനി മുട്ടുമടക്കുകയായിരുന്നു. മൂന്ന് ദിവസം കൊണ്ട് പരസ്യ ബോര്‍ഡുകള്‍ പൂര്‍ണ്ണമായും നീക്കം ചെയ്തു. ഇനി പഞ്ചായത്ത് നേതൃത്വത്തില്‍ തൂണുകള്‍ സ്ഥാപിച്ച് തെരുവു വിളക്കുകള്‍ സ്ഥാപിക്കുമെന്ന് റാന്നി പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍ പ്രകാശ് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാവിലെ കണ്ണുതുറന്നപ്പോള്‍ വീട്ടുമുറ്റത്ത് പെട്ടിക്കണക്കിന് ഇറച്ചിക്കോഴികള്‍

0
കോന്നി : കോഴിക്കടകളിലേക്ക് ഇറച്ചി കോഴികളുമായി വന്ന വാഹനത്തില്‍ നിന്നും പെട്ടികള്‍ വീട്ടുമുറ്റത്തേക്കും...

പഴവങ്ങാടി പഞ്ചായത്തിലെ ഹരിത കർമ്മസേന അംഗങ്ങൾക്കുള്ള ഓണം ഉത്സവ ബത്ത വിതരണം ചെയ്തു

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിലെ ഹരിത കർമ്മസേന അംഗങ്ങൾക്കുള്ള ഓണം...

കോന്നിയില്‍ നിന്നും കൊട്ടാരക്കരയിലെ വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങിയ സംഘത്തിനു നേരെ മദ്യപസംഘത്തിന്റെ ആക്രമണം

0
കോന്നി : കല്യാണത്തില്‍ പങ്കെടുത്ത ശേഷം തിരികെ മടങ്ങിയ കോന്നി സ്വദേശിയായ ട്രാവലര്‍...

ആദിവാസികൾക്ക് ഓണവീടൊരുക്കി സുനിൽ ടീച്ചർ

0
പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോ.എം.എസ്.സുനിൽ ഭവനരഹിതരായവർക്ക് നിര്‍മ്മിച്ച് നൽകുന്ന 385...