റാന്നി : പെരുമ്പുഴ ബസ് സ്റ്റാൻഡിന്‍റെ മുൻപിൽ സംസ്ഥാന പാതയിൽ വൈദ്യുത തണിൽ സ്ഥാപിച്ചിരിക്കുന്ന ഫ്ലെക്സ് ബോർഡ് കാഴ്ച മറയ്ക്കുന്നതായി പരാതി. പൊതു സ്ഥലത്ത് ഇത്തരത്തിൽ സ്ഥാപിച്ചിരിക്കുന്ന ബോർഡുകൾ മറ്റണമെന്ന് ഉത്തരവ് നിലനില്‍ക്കെയാണ് ഈ നിയമ ലംഘനം. ഇതു കണ്ടിട്ടും അധികൃതർ മൗനം പാലിക്കുകയാണെന്നാണ് ആക്ഷേപം.
റാന്നിയിലെ വിവിധ റോഡുകളിൽ ഇത്തരത്തിൽ ബോർഡുകൾ സ്ഥാപിച്ചാൽ കെ.എസ്.ഇ ബി ഉടൻ തന്നെ അഴിച്ചുമാറ്റുന്നിടത്താണ് പെരുമ്പുഴയിൽ നാളുകളായി ബോർഡുകൾ ഇരിക്കുന്നത്. റാന്നിയിലെ നോർത്ത്, സൗത്ത് വൈദ്യുത ഓഫീസുകളുടെ പരിധിയിൽ തൂണുകളിൽ പരസ്യ ബോർഡുകൾ ഇരുന്നാൽ ഒരു വിഭാഗം ജീവനക്കാർ അവരുടെ യൂണിയനിൽപെട്ട രാഷ്ട്രീയ പാർട്ടിയുടേതോ, അവരുടെ സഹസംഘടനകളുടേതോ ആണങ്കിൽ മാറ്റുന്നില്ലന്നുള്ള ആരോപണവും ഉയരുന്നുണ്ട്. പെരുമ്പുഴ ബസ് സ്റ്റാൻഡിന്‍റെ ഇരുഭാഗത്തും നിന്നും ബസുകൾ വരുന്നതിനാൽ കൂടുതൽ കരുതൽ വേണ്ടിടത്താണ് ബോർഡുകൾ കാഴ്ച മറച്ചിരിക്കുന്നത്.ഇത് എത്രയും വേഗം മാറ്റുവാനുള്ള നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവിശ്യം.