ശ്രീനഗര്‍ : ഒരു എലി കാരണം എയര്‍ ഇന്ത്യ വിമാനത്തിന്റെ ടേക്കോഫ് വൈകിയത് രണ്ട് മണിക്കൂര്‍ നേരം. വ്യാഴാഴ്ച ഉച്ചയ്ക്ക് 2:15ന് ശ്രീനഗറില്‍ നിന്ന് ജമ്മുവിലേക്ക് പുറപ്പെടേണ്ടതായിരുന്നു വിമാനം. എന്നാല്‍ എലിയെ കാരണം 4:10ന് ആണ് ടേക്കോഫ് ചെയ്തത്. എലിയെ മാറ്റിയതിന് ശേഷമാണ് വിമാനം യാത്രക്കാരുമായി പറന്നുയര്‍ന്നത്. സംഭവത്തില്‍ ഡയറക്ടടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. എ.ഐ 822 നമ്പര്‍ വിമാനത്തിലാണ് എലി കടന്നുകൂടിയത്. എന്നാല്‍ വിഷയത്തില്‍ പ്രതികരിക്കാന്‍ എയര്‍ ഇന്ത്യ തയ്യാറായില്ല.
വിമാനത്തിനുള്ളില്‍ എലി ; എയര്‍ ഇന്ത്യ വിമാനം വൈകിയത് രണ്ട് മണിക്കൂര്‍
RECENT NEWS
Advertisment