സില്‍ചാർ : ലാന്‍ഡിങ് ഗീയറുകള്‍ക്ക് തകരാര്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി നിലത്തിറക്കി. പിന്‍ ചക്രങ്ങളിലൊന്നിലെ തകരാര്‍ കണ്ടതിനെ തുടര്‍ന്നാണ് പറന്നുയര്‍ന്ന ഉടന്‍ തന്നെ വിമാനം നിലത്തിറക്കിയത്. അസമിലെ സില്‍ചാറിലാണ് സംഭവം. യാത്രക്കാരുമായി കൊല്‍ക്കത്തയിലേക്ക് യാത്ര ചെയ്ത എയര്‍ബസ് എ 319 വിമാനത്തിന്‍റെ തകരാര്‍ കുംഭ്‌ഗ്രാം വിമാനത്താവളത്തില്‍ വെച്ചാണ് ശ്രദ്ധയില്‍പ്പെട്ടത്. 124 മുതല്‍ 156 വരെ യാത്രക്കാരെ വഹിക്കാന്‍ ശേഷിയുള്ള ഇടത്തരം വാണിജ്യ പാസഞ്ചര്‍ ഇരട്ട എഞ്ചിന്‍ ജെറ്റ് വിമാനമാണ് എയര്‍ബസ് എ 319.
ലാന്‍ഡിങ് ഗീയറുകള്‍ക്ക് തകരാര്‍ : എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി നിലത്തിറക്കി
RECENT NEWS
Advertisment