Thursday, December 19, 2024 8:02 pm

കനത്ത മഴ കാരണം കൊച്ചിയില്‍ നിന്ന് ദുബായിലേക്കുള്ള വിമാനസർവീസുകൾ നിർത്തിവച്ചു

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കനത്ത മഴ മൂലം കൊച്ചിയിൽ നിന്നും ദുബായിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവച്ചു . ദുബായിലെ ടെർമിനലുകളിൽ ഉണ്ടായ സാങ്കേതിക പ്രശ്നംമൂലമാണ് സർവീസുകള്‍ നിർത്തിവെച്ചത്. ദുബായിൽ നിന്ന് കൊച്ചിയിലേക്കുള്ള സർവീസുകളും നിർത്തിവെച്ചിരിക്കുകയാണ്. കഴിഞ്ഞ 75 വർഷത്തിനിടയിലെ ഏറ്റവും ശക്തമായ മഴയാണ് യു.എ.ഇയിൽ രേഖപ്പെടുത്തിയത്. റൺവേയിൽ വെള്ളം കയറിയതിനാൽ ദുബായ് വിമാനത്താവളത്തിന്റെ പ്രവർത്തനം കഴിഞ്ഞ ദിവസം താൽകാലികമായി നിർത്തിവെച്ചിരുന്നു. മെട്രോ സ്റ്റേഷനുകളിൽ വെള്ളം കയറിയതിനെ തുടർന്ന് ദുബായ് മെട്രോ സർവീസുകൾ പലതും റദ്ദാക്കി. റെഡ്ലൈനിൽ യു.എ.ഇ എക്സ്ചേഞ്ച് മുതൽ ഇന്റർനെറ്റ് സിറ്റിവരെയുള്ള സർവീസ് നിലച്ചുവെന്ന് ആർ.ടി.എ അറിയിച്ചു.

സ്കൂളുകളിൽ ഇന്നും ഓൺലൈൻപഠനം തുടരും, സർക്കാർ ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാൻ അനുമതി നൽകി. മഴയിൽ വ്യാപകനാശ നഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പലയിടത്തും റോഡുകൾ തകർന്നു. കെട്ടിടങ്ങൾക്ക് നാശനഷ്ടം നേരിട്ടു. മേൽക്കൂര തകർന്ന് ബഹുനിലകെട്ടിങ്ങളിൽ വരെ ചോർന്നൊലിച്ചു. വെള്ളക്കെട്ടിൽ കുടുങ്ങി നൂറുകണക്കിന് വാഹനങ്ങൾക്കാണ് നാശനഷ്ടം നേരിട്ടത്. ഇന്ന് വടക്ക് കിഴക്കൻ എമിറേറ്റുകളിൽ മഴ തുടരും. ഉച്ചയോടെ മഴ ശമിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

tvs 2
ncs-up
rajan-new
memana-ad-up
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് 21 മുതൽ അവധിക്കാലം ; പൊതുവിദ്യാലയങ്ങൾ ഡിസംബര്‍ 30ന് തുറക്കും

0
തിരുവനന്തപുരം :എല്‍പി, യുപി, ഹൈസ്‌കൂള്‍ വിഭാഗങ്ങള്‍ക്ക് ഡിസംബര്‍ 11 മുതല്‍ തുടങ്ങിയ...

അടുക്കളയിൽ നിന്നും രാജവെമ്പാലയെ പിടികൂടി

0
കോന്നി : കട്ടകമ്പനി ജീവനക്കാർ താമസിക്കുന്ന കെട്ടിടത്തിൽ നിന്നും രാജവെമ്പാലയെ പിടികൂടി....

കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത് ; അച്ഛനും രണ്ടാനമ്മയും കസ്റ്റഡിയിൽ

0
കൊച്ചി: ആറ് വയസുകാരിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്....

കോട്ടാങ്ങൽ ഗ്രാമപഞ്ചായത്തിൽ നൈർമല്യം പദ്ധതി

0
കോട്ടാങ്ങൽ: ഗ്രാമ പഞ്ചായത്തിലെ മുഴുവൻ ജലസ്രോതസ്സുകൾ ഒറ്റ ദിവസം കൊണ്ട് ക്ളോറിനേറ്റ്...