അബുദാബി : ഇന്ത്യയിൽ നിന്ന് അബുദാബിയിലേയ്ക്ക് ജൂലൈ 21 വരെ യാത്രാ വിമാന സർവീസുണ്ടാകില്ലെന്ന് ഇത്തിഹാദ് എയർവേയ്സ്. ഒരു യാത്രക്കാരന്റെ സംശയത്തിനു മറുപടിയായി ട്വിറ്ററിലാണ് എയർവേയ്സ് അധികൃതർ വിമാനസർവീസ് പുനരാരംഭിക്കുന്നത് ഇനിയും വൈകുമെന്നു വ്യക്തമാക്കിയത്.
ജൂലൈ 7 മുതൽ ഇന്ത്യയിൽ നിന്ന് ദുബായിലേയ്ക്ക് സർവീസ് നടത്താനാകുമെന്ന് പ്രതീക്ഷിക്കുന്നതായി ദുബായിലെ എമിറേറ്റ്സ് എയർലൈൻസ് നേരത്തേ അറിയിച്ചിരുന്നു. ഏപ്രിൽ 25 മുതലാണ് ഇന്ത്യയിലെ കോവിഡ് വ്യാപനത്തിന്റെ പ്രശ്ചാത്തലത്തിൽ യുഎഇ പ്രവേശന വിലക്കേർപ്പെടുത്തിയത്.